കോഴിക്കോട് ; വികസനത്തില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണ മെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ആവശ്യപ്പെട്ടു.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സിഎസ്ആര്‍ പ്രോജക്ടുകള്‍ മലപ്പുറം ജില്ലാഭരണകൂടത്തിന് സമര്‍പ്പിച്ചതിന് ശേഷം, സമ്മേളനത്തെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി അഭിസംബോധന ചെയ്യുകയായിരുന്നു വി മുരളീധരന്. ജലവിതരണ പദ്ധതിയും കാലിക്കറ്റ് വിമാനത്താവളം നടപ്പിലാക്കുന്ന മറ്റ് പദ്ധതികളും പ്രദേശവാസികളെക്കൂടി വികസനത്തില്‍ ഭാഗഭാക്കുന്ന തരത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
1.1 കോടി രൂപ വിലമതിക്കുന്ന മൂന്ന് പദ്ധതികളില്‍ പള്ളിക്കല്‍ പഞ്ചായത്തിലേക്ക് ജലവിതരണം, മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കുള്ള ഉപകരണങ്ങള്‍, എടക്കര പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്കുള്ള ആംബുലന്‍സ് എന്നിവ ഉള്‍പ്പെടുന്നു.
77 ലക്ഷം രൂപ വിലമതിക്കുന്ന ഉണ്ണിയാല്പരമ്പ ജലവിതരണ പദ്ധതി പള്ളിക്കല്‍ പഞ്ചായത്തിലെ 250 കുടുംബങ്ങളുടെ കുടിവെള്ള ആവശ്യങ്ങള്‍ നിറവേറ്റും. വിമാനത്താവളത്തിന്റെ സമീപ പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കാനാണ് പദ്ധതി.
മഞ്ചേരി മെഡിക്കല്‍ കോളേജിനായി സമര്‍പ്പിച്ച 33 ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളും സൗകര്യങ്ങളും കോവിഡ് മഹാമാരിക്കെതിരെ പോരാടുന്നതിന് വലിയ സഹായമാകും. പി പി ഇ കിറ്റുകള്‍, നെഗറ്റീവ് പ്രഷര്‍ തീയറ്റര്‍ സജ്ജമാക്കാന്‍ ആവശ്യമായ ഉപകരണങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പള്ളിക്കല്‍ പഞ്ചായത്തിന് നല്കിയ 5 ലക്ഷം രൂപ ധനസഹായത്തിനും കോണ്ടൊട്ടി മുനിസിപ്പാലിറ്റിക്ക് നല്കിയ 10 ലക്ഷം രൂപയ്ക്കും പുറമെയാണ് ഈ സഹായം.
10.5 ലക്ഷം രൂപ വില വരുന്ന ആംബുലന്‍സ് എടക്കരയിലെ വെള്ളപ്പൊക്കബാധിത പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് കൈമാറി. ഇത് നാട്ടുകാരുടെ ദീര്‍ഘകാലമായുള്ള ആവശ്യം പരിഹരിക്കുകയും വീടുകളിലെ കിടപ്പു രോഗികള്‍ക്ക് വൈദ്യസഹായം ലഭിക്കാന്‍ സഹായകമാവുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: