മെഡിക്കല്‍കോളേജ്: ഉള്ളൂര്‍ ജംഗ്ഷനില്‍ നടപ്പാതയ്ക്ക് സമീപം ഉണങ്ങി നില്ക്കുന്ന മരം മുറിച്ചു മാറ്റുന്നില്ല. ഏതു സമയത്തും വന്‍ അപകടത്തിന് സാധ്യത. മരച്ചില്ലകള്‍ എല്ലാം മുറിച്ചുമാറ്റി ഇപ്പോള്‍ തടിമാത്രമാണ് ഉള്ളത്. മാസങ്ങളായി ഉണങ്ങിയ മരം ഈ അവസ്ഥയില്‍ നില്ക്കുന്നു. മുറിച്ചു മാറ്റിയ കൊമ്പുകള്‍ക്ക് ഇടയിലൂടെ വൈദ്യുതി കമ്പികളും കടന്നുപോകുന്നു. കാറ്റടിച്ച് മരം നിലം പൊത്തുകയാണെങ്കില്‍ വൈദ്യുതി കമ്പികളോടൊപ്പമാണ് താഴേക്ക് പതിക്കുക. വന്‍ അപകടം ഇത് വരുത്തിവയ്ക്കും. പകല്‍ സമയങ്ങളില്‍ നല്ല തിരക്കേറിയ നടപ്പാതയാണിവിടെ. നഗരസഭാ അധികൃതരോടും വാര്‍ഡ് കൗണ്‍സിലറോടും നിരവധി തവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: