മെഡിക്കല്‍കോളേജ്: കണ്ണമ്മൂല ചെന്നിലോട് റോഡില്‍ മഴവെള്ളം കെട്ടിനില്ക്കുന്നന്നത് തടയാന്‍ നിര്‍മിച്ച കുഴി കൂടുതല്‍ വെള്ളക്കെട്ടിന് ഇടവരുത്തുന്നു. മഴയത്ത് റോഡ് നിറയെ വെള്ളം കെട്ടുന്നതിനാല്‍ ബദല്‍ സംവിധാനം എന്ന നിലയിലാണ് കുഴി നിര്‍മിച്ചത്. കുഴിയെടുത്തശേഷം കുഴിക്ക് ചുറ്റും കോണ്‍ക്രീറ്റ് വളയം സ്ഥാപിക്കുകയായിരുന്നു. എന്നാല്‍ ഇരുവശത്തുമുള്ള ഓടകളുമായി ബന്ധിപ്പിച്ചതുമില്ല. ഇതോടെ മഴ പെയ്യുമ്പോള്‍ വെള്ളവും മാലിന്യങ്ങളും കുഴിയില്‍ അടിഞ്ഞ് വെള്ളം നിറഞ്ഞ് റോഡ് വീണ്ടും പഴയ അവസ്ഥയിലായി. മഴക്കാലത്ത് കുഴി നിറഞ്ഞ് സമീപപ്രദേശത്തേക്കും വെള്ളം ഒഴുകിത്തുടങ്ങി. വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തിലാണ് കുഴി എടുത്തത്. കുഴി അശാസ്ത്രീയമെന്ന് കണ്ട് നാട്ടുകാര്‍ പരാതിപ്പെട്ടമ്പോള് കൗണ്‍സിലര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. സമീപവാസികള്‍ പരാതിപ്പെട്ടപ്പോള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ മലിനജലം കോരി റോഡിലേക്ക് കളയുകയാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: