വൈക്കം: മഹാദേവക്ഷേത്രത്തിലെ ഗോക്കളെ പരിപാലിക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ. ഇതുമൂലം പശുക്കളും, കാളകളും ക്ഷേത്രത്തിന് അന്യമാവുന്നു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ ഒരു കാള ചത്തിരുന്നു. ഇതിന് ഒരുമാസം മുമ്പ് മറ്റൊരു കാളയും ചത്തിരുന്നു. രണ്ടും വലിയ കാളകളായിരുന്നു.
ഒരു വര്‍ഷത്തിനിടക്ക് മൂന്നു കാള, രണ്ടു കിടാവ്, ഒരു ആട് എന്നിവ ചത്തു. കഴിഞ്ഞ ദിവസം ചത്ത കാള 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടയ്ക്ക് വച്ചതാണ്. അതേസമയം പ്രായധിക്യവും തീറ്റക്കുറവുമാണ് കാള ചത്തതെന്ന് ചികിത്സിച്ച ഡോക്ടര്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധിമൂലം ബോര്‍ഡ് തീറ്റയില്‍ വെട്ടിക്കുറവ് വരുത്തിയെന്നാണ് ആരോപണം. ഇവയെ നോക്കുന്ന വ്യക്തിക്ക് ദിവസം 250 രൂപ വീതം ബോര്‍ഡ് നല്കുന്നതെങ്കിലും തീറ്റ കൂലി ഇനത്തില്‍ ദേവസ്വം ബോര്‍ഡ് ഒന്നും നല്‍കുന്നില്ല.
ഇക്കാരണത്താല്‍ ഗോക്കകള്ക്ക് ആവശ്യത്തിന് തീറ്റയില്ല. നിലവിലുള്ള ഗോശാല വളരെ ചെറുതാണ്. ഇവിടെ നാല് കാള, രണ്ട് വെച്ചൂര്‍പശു, ഒരു കിടാവ് എന്നിവയാണുള്ളത്. ഇവ ഒന്നിച്ച് നില്‍ക്കുന്നതിന് പറ്റിയ ഗോശാലയല്ല ഇപ്പോഴുള്ളത്. 2014 മെയ് ഒന്നിന് അന്നത്തെ ബോര്‍ഡ് പ്രസിഡന്റായിരുന്ന എം.എന്‍. ഗോവിന്ദന് നായര്‍ വൈക്കത്ത് ഗോശാല പണിയുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതുസംബന്ധിച്ച് ഒരു നടപടിയും ഉണ്ടായില്ല.
നിലവില്‍ ഗോക്കളെ നടക്ക് സമര്‍പ്പിക്കാറില്ല. ഇതിനു പകരം ഒരു ദ്രവ്യം കണക്കാക്കി നടക്ക് വയ്ക്കുകയാണ് പതിവ്. ഈ ഉത്തരവ് വരുന്നതിന് മുന്‍പ് നടക്ക് വച്ചതാണ് ഇപ്പോഴത്തെ ഗോക്കളും അതിന്റെ കിടാക്കളും. മുമ്പ് കറവ ഉണ്ടായിരുന്ന സമയം വെച്ചൂര്‍ പശുവിന്റെ പാലു കൊണ്ടാണ് ആദ്യ അഭിഷേകം നടന്നിരുന്നത്. ഇപ്പോഴുള്ള ഗോക്കകളെ പോലും പരിപാലിക്കാന്‍ ദേവസ്വം ബോര്ഡ്താല്പര്യം കാണിക്കുന്നില്ല. ഗോശാലയോടും ഗോക്കുകളോടും ദേവസ്വം ബോര്‍ഡ് കാണിക്കുന്ന അവഗണനക്കെതിരെ പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: