കോഴിക്കോട്: അതിര്‍ത്തി സംരക്ഷിക്കാന്‍ ഇന്ത്യാ സര്‍ക്കാര്‍ തയ്യാറാകുമ്പോള്‍ സിപിഎം എന്തു നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി. രമേശ്. ചൈനയുടെ കടന്നു കയറ്റത്തിനെതിരെ ഇതുവരെ സിപിഎം പോളിറ്റ് ബ്യുറോ മിണ്ടിയിട്ടില്ല.
സിപിഎം ഇന്ത്യയ്ക്കൊപ്പമാണോ ചൈനക്കൊപ്പമാണോ എന്നു വ്യക്തമാക്കണം. മുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ച നിലപാട് ഇന്ത്യയ്ക്കെതിരായിരുന്നു. നേപ്പാളിലും ചൈനയിലും ഇന്ത്യാവിരുദ്ധ വികാരമുണ്ടാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിക്കുകയാണ്.
സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാസങ്ങള്‍ക്കുമുമ്പ് നേപ്പാള്‍ സന്ദര്‍ശിച്ചപ്പോള്‍ നേപ്പാളും ഇന്ത്യയും തമ്മില്‍ ഒരുപാട് കാലമായുള്ള ഊഷ്മള ബന്ധത്തെ തകിടം മറിക്കാന്‍ നേപ്പാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രയോജനപ്പെടുത്തി കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ സ്വാധീനം ചെലുത്തി ഇന്ത്യാവിരുദ്ധ വികാരം നേപ്പാളിലെ മണ്ണില്‍ സൃഷ്ടിക്കാന്‍ പരിശ്രമിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ഇന്നിപ്പോള്‍ ചൈനയും നേപ്പാളും ഒരു അച്ചുതണ്ടായി മാറാന്‍ ശ്രമം നടക്കുമ്പോള്‍ അതിനു പിന്നില്‍ ഒരു ഗൂഢാലോചന പകല്‍ പോലെ വ്യക്തമാണെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: