കോഴിക്കോട്: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തി ഇന്ത്യന്‍ സൈനികരെ വധിച്ച ചൈനയുടെ നടപടിയ്‌ക്കെതിരെ യുവമോര്‍ച്ച ചൈനീസ് പതാക കത്തിച്ച് പ്രതിഷേധിച്ചു. കിഡ്‌സണ്‍ കോര്‍ണറില്‍ നടന്ന പ്രതിഷേധം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ ധീരസൈനികരുടെ വീരമൃത്യുവിന് പകരം ചോദിക്കുമെന്നും നരേന്ദ്രമോദിയാണ് ഇന്ത്യ ഭരിക്കുന്നതെന്ന കാര്യം ചൈന മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ടി. റെനീഷ് അദ്ധ്യക്ഷനായി. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ജുബിന്‍ ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ഹരിപ്രസാദ് രാജ, സെക്രട്ടറിമാരായ മിഥുന്‍ മോഹന്‍, എ.പി. സ്വരൂഹ്, ട്രഷറര്‍ സി.പി. വിപിന്‍ ചന്ദ്രന്‍, മഹിളാ കോ-ഓര്‍ഡിനേറ്റര്‍ ടി. അമൃത ബിന്ദു, വിഷ്ണു പയ്യാനക്കല്‍, കെ.പി. രജീഷ്, എം. സംഗീത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. യുവമോര്‍ച്ച കരിദിനാചരണവും നടത്തി.
മണിയൂര്‍: ബിജെപി എളമ്പിലാട് കമ്മറ്റി ചൈനീസ് പതാക കത്തിച്ച് പ്രതിഷേധിച്ചു. എ.സി ജുധീഷ് അദ്ധ്യക്ഷനായി. വി.പി. നിഖില്‍, സജീവന്‍ ടി, അഖില്‍ സി.എം, ആനന്ദ്, സുരേഷ് കെ.കെ, സുരേഷ് ചെമ്മങ്ങാട്ട്, അനീഷ് പൈക്കാട്ട് എന്നിവര്‍ പങ്കെടുത്തു.
ബാലുശ്ശേരി: ചൈനീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് മഹിളാമോര്‍ച്ച ബാലുശ്ശേരിയില്‍ ചൈനീസ് പതാക കത്തിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ടി ബാലസോമന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് റീന ഉണ്ണികുളം അധ്യക്ഷത വഹിച്ചു. മഹിളാമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഷൈനിജോഷി, ഷീബ ഉണ്ണികുളം, സുഗീഷ് കുട്ടാലിട എന്നിവര്‍ സംസാരിച്ചു. പ്രിയ നിര്‍മ്മല്ലൂര്‍, വര്‍ഷ, തങ്ക എന്നിവര്‍ നേതൃത്വം നല്‍കി.
യുവമോര്‍ച്ച ബാലുശ്ശേരി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ കരിദിനം ആചരിക്കുകയും ചൈനീസ് പതാക കത്തിച്ച് പ്രധിഷേധിക്കുകയും ചെയ്തു. ബാലുശ്ശേരി ബസ് സ്റ്റാന്‍ഡില്‍ നടന്ന പ്രതിഷേധം ബിജെപി നിയോജക മണ്ഡലം പ്രസിഡണ്ട്— ബബീഷ് ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് നിഖില്‍ കുമാര്‍, ജയപ്രസാദ് കരുമല, അരുണ്‍ ബി രാജഗിരി, രഞ്ജിത്ത് ഉണ്ണികുളം, അരുണ്‍ ബാലകൃഷ്ണന്‍, രജില്‍ ചന്ദ്രന്‍, പ്രമോദ് കരിയാത്തന്‍കാവ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: