കൊല്ലം: സമ്പൂര്‍ണ ലോക്ഡൗണിനുശേഷം കൂടാന്‍ തുടങ്ങിയ കോഴിവില ഇപ്പോഴും ഉയര്‍ന്നുതന്നെ. രണ്ടു മാസമായി 160 മുതല്‍ 180 വരെയാണ് കോഴിവില. ശനി, ഞായര്‍ ദിവസങ്ങളില്‍ അത് ഇരുനൂറായിട്ടുണ്ട്. സര്‍ക്കാര്‍ നിശ്ചിതവിലയില്‍ കൂട്ടിവില്ക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടും വ്യാപാരികള്‍ വില കുറയ്ക്കുന്നില്ലെന്നാണ് ആക്ഷേപം.
മുമ്പ് പക്ഷിപ്പനി വന്നപ്പോള്‍ കോഴിവില കുത്തനെ താണിരുന്നു. പിന്നീട് 140 രൂപയില്‍ തുടങ്ങിയ കച്ചവടമാണ് 200ല്‍ എത്തിയത്. തമിഴ്നാട്ടിലെ ഫാമില്‍നിന്നുള്ള കോഴിക്ക് വില കൂടിയതിനാലാണ് ഇവിടെ വില ഉയര്‍ന്നുതന്നെ തുടരുന്നതെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. പല കടകളിലും തോന്നിയപോലെ വില ഈടാക്കാന്‍ തുടങ്ങിയതോടെ ജില്ലാ ഭരണകൂടം വില നിശ്ചയിച്ചിരുന്നു. ഓരോ ഘട്ടത്തിലായി 200, 220 രൂപയൊക്കെയായിരുന്നു അത്. ഇപ്പോള്‍ പ്രത്യേകിച്ച് വിലയൊന്നും നിശ്ചയിച്ചിട്ടില്ലെങ്കിലും വില കൂടുതലാണ്.
മറ്റ് ജില്ലകളില്‍ 160-180 രൂപയ്ക്കൊക്കെ ഇറച്ചി കിട്ടുന്നുവെന്നാണ് ജനങ്ങള്‍ പറയുന്നത്. തമിഴ്നാട്ടില്‍നിന്ന് ജീവനുള്ള കോഴിയെ കൊണ്ടുവരുമ്പോള്‍ 95-100 രൂപയാകുന്നുവെന്നും ഇത് ഇറച്ചിയാക്കുമ്പോള്‍ 150 രൂപയാകുമെന്നും കച്ചവടക്കാര്‍ പറയുന്നു. തൊഴിലാളികളുടെ കൂലിയും ചേരുമ്പോള്‍ 180 രൂപയ്ക്ക് മുകളിലാകും. അതേസമയം ഈയാഴ്ച കോഴിവില കുറയാന്‍ സാധ്യതയുണ്ടെന്നും വ്യാപാരികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: