തിരുവനന്തപുരം: പ്രൊഡക്റ്റ്, പ്ലാറ്റ്ഫോം എൻജിനീയറിങ്ങ് സർവീസ് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പോർട്ട് ഫോളിയോ കമ്പനിയുമായി ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനി യുഎസ്ടി ഗ്ലോബൽ. ബ്ലൂകോഞ്ച് ടെക്‌നോളജീസ് (ബിസിടി) എന്നാണ് പുതിയ സംരംഭത്തിന്റെ പേര്.
23 വർഷത്തിലേറെയായി ഉന്നത സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വരും തലമുറ ഉത്പന്നങ്ങൾ വികസിപ്പിക്കുകയും എഞ്ചിനീയറിങ്ങ് സേവനങ്ങൾ നല്‌കുകയും ചെയ്യുന്ന ‘എക്സ്പാൻഷൻ ഇൻ്റർനാഷണൽ’ എന്ന സ്ഥാപനമാണ് ബ്ലൂകോഞ്ച് ആയി മാറുന്നത്.
പുതിയ ദൗത്യത്തിൽ ബ്ലൂകോഞ്ച് ടെക്നോളജീസ് അതിന്റെ ഉൽപ്പന്ന, പ്ലാറ്റ്ഫോം എഞ്ചിനീയറിങ്ങ് പ്രവർത്തനങ്ങൾ എളുപ്പമാക്കും. പ്രൊപ്രൈറ്ററി എഞ്ചിനീയറിംഗ് ചട്ടക്കൂടുകളും സാങ്കേതിക വൈദഗ്ധ്യവും വർധിപ്പിക്കും. അതുവഴി മെച്ചപ്പെട്ട ഉപയോക്തൃ അനുഭവം പകർന്നു നല്കാനാണ് കമ്പനി ശ്രമിക്കുന്നത്.
കമ്പനിയുടെ വിശാലമായ പ്രതിബദ്ധതയും, ഡിജിറ്റൽ സാങ്കേതിക പരിഹാരങ്ങളിലൂടെ ഉപയോക്താക്കളുടെ ഭാവി രൂപപ്പെടുത്തുന്നതിലെ വൈദഗ്ധ്യവുമാണ് ബ്ലൂകോഞ്ച് എന്ന പുതിയ ബ്രാൻഡിൽ പ്രതിഫലിപ്പിക്കുന്നത്.
പുതിയ ബ്രാൻഡ് ലോഞ്ചിൽ ബ്ലൂകോഞ്ച് ടെക്നോളജീസ് പ്രസിഡന്റ് എസ്. രാംപ്രസാദ് സന്തുഷ്ടി പ്രകടിപ്പിച്ചു. ഹൈടെക് എഞ്ചിനീയറിംഗ് സേവനങ്ങളും ഇരുന്നൂറിലധികം സാങ്കേതിക ഉത്‌പന്നങ്ങളും ഉപയോക്താക്കൾക്ക് നൽകിയിട്ടുള്ള കമ്പനി, അതിന്റെ ഇരുപത്തിനാലാം വർഷത്തിലും, ലോകോത്തര ഉത്പന്നങ്ങളും പ്ലാറ്റ്‌ഫോമുകളും
വികസിപ്പിക്കുന്ന പൈതൃകം മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പല കമ്പനികളിലും ഓഫ്‌ഷോർ മാതൃകയിൽ ഔട്ട്‌സോഴ്‌സിങ്ങ് നടത്തിയിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ട ഐ എച്ച് ജിയിലെ സിആർഒ ടെക്നോളജീസ് മേധാവി മേരി ഹെൻഡേഴ്സൺ, എക്‌സ്‌പാൻഷന്റെ ഉത്പന്ന, പ്ലാറ്റ്ഫോം എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി കൈവരിച്ചത്ര വിജയം മറ്റെവിടെനിന്നും ഉണ്ടായിട്ടില്ലെന്ന് എടുത്തു പറഞ്ഞു. “ആഗോളതലത്തിൽ ആയിരക്കണക്കിന് ഏജന്റുമാർ ഉപയോഗിക്കുന്ന വിധത്തിലുള്ള ലോകോത്തര നിലവാരമുള്ള പ്ലാറ്റ്ഫോമാണ് ടീം നിർമിച്ചത്. അവർ ഉന്നത നിലവാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചു. ബിസിനസിനെയും ഡൊമെയ്‌നിനെയും പറ്റി ആഴത്തിൽ പഠിച്ചു. പ്രാഗത്ഭ്യം കൈവരിക്കുന്ന തരത്തിൽ ഉൽപ്പന്നത്തെക്കുറിച്ച് അതീവശ്രദ്ധ പുലർത്തി. ഇതൊന്നും ഒറ്റരാത്രി കൊണ്ട് സംഭവിച്ചതല്ല. എളുപ്പമായതിനാൽ അനായാസം നടന്നതുമല്ല. കഠിനാധ്വാനവും പ്രതിബദ്ധതയും നൈപുണ്യവും അതിനു പിന്നിലുണ്ട്. എല്ലാറ്റിനും ഉപരിയായി നല്ല കരുതലും ശ്രദ്ധയും അവർക്കുണ്ട്. അവർ അസാധാരണമായ ഒരു ടീമാണ് ” , മേരി ഹെൻഡേഴ്സൺ കൂട്ടിച്ചേർത്തു.
തുടക്കം മുതൽ ഉത്പന്ന വികസനത്തിൽ തങ്ങളെ സഹായിക്കുന്ന എക്സ്പാൻഷന്റെ ഉത്പന്ന, പ്ലാറ്റ്ഫോം എഞ്ചിനീയറിംഗ് ടീം കൈവരിച്ച പുരോഗതിയിൽ താൻ സന്തുഷ്ടനാണെന്ന് സ്കോപ്പ് സിസ്റ്റംസ് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മഹേഷ് പ്രധാൻ പറഞ്ഞു.
ബിസിനസ് ആവശ്യങ്ങൾ വേഗത്തിൽ മനസിലാക്കാനും ശരിയായ സാങ്കേതിക പരിഹാരം ഉടനടി നിർദേശിക്കാനും അവർക്കാവുന്നു. ഒറ്റ ടീമായാണ് തങ്ങൾ പ്രവർത്തിച്ചത്. വ്യത്യസ്ത ബാഡ്ജുകൾ ധരിക്കുന്നതായി ഒരിക്കലും തോന്നിയിട്ടില്ല. ഒന്നിച്ച് പ്രവർത്തിക്കാനുള്ള കൂടുതൽ അവസരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“എക്സ്പാൻഷന്റെ ആഗോള ഉത്പന്ന, പ്ലാറ്റ്ഫോം എഞ്ചിനീയറിംഗ് വിഭാഗത്തെ ബ്ലൂകോഞ്ച് ടെക്നോളജീസായി അംഗീകരിക്കുന്നതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷമുണ്ട്. വളർച്ചയ്‌ക്കും ആഴത്തിലുള്ള സാങ്കേതിക വൈദഗ്ധ്യത്തിനും അപ്പുറം, അവരുടെ ബ്ലൂ-ചിപ്പ് ഉപയോ ക്താക്കളിൽ ഓരോരുത്തരും കമ്പനിയെ ശുപാർശ ചെയ്യാൻ മുന്നോട്ടുവരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. യുഎസ്‌ടി ഗ്ലോബൽ പോർട്ട് ഫോളിയോയിലെ ഒരു അമൂല്യരത്നമാണ് ബ്ലൂകോഞ്ച്. ഞങ്ങളുടെ ഉത്പന്ന വികസന ശ്രമങ്ങൾക്ക് അത് കരുത്തുറ്റ വ്യത്യാസം പകർന്നു നൽകും” , യുഎസ്‌ടി ഗ്ലോബൽ ചീഫ് ടെക്‌നോളജി ഓഫീസർ നിരഞ്ജൻ രാംസുന്ദർ അഭിപ്രായപ്പെട്ടു.
സോഫ്റ്റ് വെയർ പ്രൊഡക്റ്റ് എഞ്ചിനീയറിംഗ്, കൺസെപ്റ്റ് ഡിസൈൻ, ബിസിനസ് അഷ്വറൻസ് സേവനങ്ങൾ, അജൈൽ ഡിജിറ്റൽ സൊല്യൂഷനുകൾ എന്നീ മേഖലകളിൽ വ്യാപാര സ്ഥാപനങ്ങളുടെ മികച്ച പങ്കാളിയാണ് ബ്ലൂകോഞ്ച് ടെക്നോളജീസ്.
നൂതനമായ മികവുറ്റ ഉത്പന്നങ്ങളാണ് കമ്പനി നിർമിക്കുന്നത്. ഡിസ്റപ്റ്റീവ് ടെക്നോളജി, ഹൈപ്പർ-അജിലിറ്റി, ഹൈ-ടച്ച് എൻഗേജ്മെൻ്റ് എന്നിവയിലൂടെ മികച്ച എഞ്ചിനീയറിംഗ് അനുഭവം പകർന്നു നൽകാനാണ് ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: