കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് രാജ്യവ്യാപകമായി ട്രക്ക് െ്രെഡവര്‍മാര്‍ക്കും ഫ്ലീറ്റ് ഓപ്പറേറ്റര്‍മാര്‍ക്കും സമഗ്ര പിന്തുണ നല്കുന്നു. ആവശ്യമായ എല്ലാ സാധനങ്ങളും തടസ്സമില്ലാതെ ലഭിക്കുന്നതിനായി ചരക്കുനീക്കം ഉറപ്പാക്കാന്‍ ഗതാഗത സംവിധാനങ്ങളെ സമഗ്രമായി പിന്തുണയ്ക്കുന്നതാണ് ടാറ്റ മോട്ടോഴ്സിന്റെ പ്രവര്‍ത്തനങ്ങള്‍. ട്രക്ക് െ്രെഡവര്‍മാര്‍, ചെറുകിട ട്രാന്‍സ്പോര്‍ട്ടറുകള്‍, മിഡ്സൈസ് ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍, ഫ്ലീറ്റ് ഉടമകള്‍ എന്നിവരുമായി ഈ അസാധാരണ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ടാറ്റാ മോട്ടോഴ്സ്, ഗതാഗത ശൃംഖലയുടെ ഓരോ വിഭാഗങ്ങളിലും നിലവിലുള്ളതും ഉയര്‍ന്നുവരുന്നതുമായ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് അവയെ ഏറ്റവും ഫലപ്രദമായും കാര്യക്ഷമമായും പരിഹരിക്കുന്നതിനു മുന്നിട്ടുനിന്നു.
രാജ്യത്തുടനീളം ചരക്ക് നീക്കത്തിന് ചുക്കാന്‍ പിടിക്കുന്ന ഫ്രണ്ട് ലൈന്‍ ഹീറോസായ ട്രക്ക് െ്രെഡവര്‍മാര്‍ക്ക്, ടാറ്റാ മോട്ടോഴ്സ് ഓപ്പറേഷന് ശൃംഖലയിലുടനീളം നിരവധി ‘സാരഥി ആരാം കേന്ദ്രങ്ങളില്‍’ ഭക്ഷണം, മാസ്ക്കുകള്‍, സാനിറ്റൈസറുകള്‍ എന്നിവ വിതരണം ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ഹൈവേകളില്‍ ആയിരക്കണക്കിന് ട്രക്ക് െ്രെഡവര്‍മാര്‍ ഈ സൗകര്യങ്ങളും സേവനങ്ങളും പ്രയോജനപ്പെടുത്തി.
ലോക്ക് ഡൗണ്‍ സമയത്ത്, ട്രക്ക് െ്രെഡവര്‍മാര്‍ക്കും രാജ്യത്തുടനീളമുള്ള ട്രാന്‍സ്പോര്‍ട്ടര്‍മാര്‍ക്കും വേണ്ടി 1800 209 7979 എന്ന 24ഃ7 ഹെല്‍പ്പ് ലൈന്‍ ടോള്‍ ഫ്രീ നമ്പര്‍ ടാറ്റ മോട്ടോര്‍സ് പ്രവര്‍ത്തിപ്പിച്ചു. ലഭിച്ച അഭ്യര്‍ത്ഥനകള്‍ വേഗത്തില്‍ പരിഹരിക്കുന്നതിന്, 900 അടിയന്തിര പ്രതികരണ ടീമുകളെ സൃഷ്ടിക്കുകയും പ്രധാന ഗതാഗത കേന്ദ്രങ്ങളിലും ഇടനാഴികളിലും കൃത്യമായി അവരെ കേന്ദ്രീകരിക്കുകയും ചെയ്തു. ടാറ്റാ മോട്ടോഴ്സിന്റെ രാജ്യമാകമാനമുള്ള 1400 വര്‍ക്ക്ഷോപ്പുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 4,000ത്തോളം പരിശീലനം സിദ്ധിച്ച പരിചയസമ്പന്നരായ സാങ്കേതിക വിദഗ്ധരാണ് ഈ ടീമുകളെ നിയന്ത്രിച്ചത്. 21 സംഭരണശാലകളില്‍ നിന്നും എളുപ്പത്തില്‍ സ്പെയര്‍ പാര്‍ട്സുകള്‍ എത്തിച്ചു. അങ്ങനെ വാഹനവുമായി ബന്ധപ്പെട്ട സഹായത്തിനായി ലഭിച്ച 10,000 ത്തിലധികം അഭ്യര്‍ത്ഥനകള്‍ ഉടനടി പരിഹരിക്കാന്‍ സാധിച്ചു. ഇതിനായി ഒരു പ്രത്യേക സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് സിസ്റ്റം നടപ്പിലാക്കി. ഇത് ഉപഭോക്താക്കളുമായി ഇടപഴകുമ്പോള്‍ വിവേകപൂര്‍ണ്ണമായ സാമൂഹിക അകലം, വാഹന സമ്പര്‍ക്കം, ശുചിത്വം എന്നിവ നടപ്പിലാക്കുവാന്‍ സഹായകരമായി.
ദേശീയ ലോക്ക് ഡൗണ്‍ കാലയളവില്‍ വാറന്റി കാലഹരണപ്പെടുന്ന വാണിജ്യ വാഹനങ്ങളുടെ വാറന്റി നീട്ടി നല്കി, കൂടാതെ ടാറ്റ സുരക്ഷ വാര്‍ഷിക അറ്റകുറ്റപ്പണി കരാറുകളുടെ സമയപരിധികളും ഉപഭോക്താക്കളുടെ പ്രയോജനത്തിനായി നീട്ടിയിട്ടുണ്ട്
‘ട്രക്ക് െ്രെഡവര്‍മാരും, ട്രാന്സ്പോര്ട്ടുകളും ഈ പോരാട്ടത്തിലെ മുന്‍നിര നായകന്മാരാണ്, കാരണം രാജ്യത്തിന്റെ എല്ലാ സപ്ലൈകളും തടസ്സമില്ലാത്ത എത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്തുന്നതില്‍ അവര്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ടാറ്റ മോട്ടോര്‍സ് ഇന്ത്യയിലെ പ്രമുഖ വാണിജ്യ വാഹന നിര്മാതാക്കളായതിനാല് ഭൂരിഭാഗം ആളുകളും ഞങ്ങളുടെ വാഹനങ്ങള്‍ ഉപയോഗിക്കുന്നു. ഈ അസാധാരണ സമയത്ത്, ഞങ്ങള്‍ പ്രതിജ്ഞാബദ്ധരായ പങ്കാളിയാണ്, അവര്‍ക്കും അവരുടെ വാഹനങ്ങള്‍ക്കും സാധ്യമായ എല്ലാ പിന്തുണയും ഞങ്ങള്‍ നല്കുന്നു. അവരുടെ കഠിനമായ ജോലികളും ജീവിതവും അല്‍പ്പം എളുപ്പമാക്കുന്നതിന് സമഗ്രമായ സമീപനത്തിലൂടെ ഞങ്ങളുടെ ശ്രമങ്ങള്‍ കേന്ദ്രീകരിച്ചിട്ടുണ്ട്’, ടാറ്റാ മോട്ടോഴ്സ് ലിമിറ്റഡിന്റെ സിവിബിയു കസ്റ്റമര്‍ കെയര്‍ ഗ്ലോബല്‍ ഹെഡ് ആര്. രാമകൃഷ്ണന് പറഞ്ഞു.
മൊത്തത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനത്തില്‍ ഗണ്യമായ കുറവുണ്ടായതിനാല്‍ മുഴുവന്‍ ലോജിസ്റ്റിക് മേഖലയും തകര്‍ന്നപ്പോള്‍, ടാറ്റ മോട്ടോഴ്സ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ മോട്ടോഴ്സ് ഫിനാന്‍സ് (ടിഎംഎഫ്) അവരുടെ 3,000ത്തോളം ഉപഭോക്താക്കള്‍ക്ക് സഹായവുമായി എത്തി. വായ്പ തവണകള്‍ ഉദാരമാക്കുകയും കാലാവധി നീട്ടിനല്‍കുകയും ചെയ്തു.
ക്രെഡിറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകവഴി റീടൈല്‍ ഫഌറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് ഇന്ധനം വാങ്ങുക, അവരുടെ ഫാസ്റ്റാഗുകള്‍ റീചാര്‍ജ് ചെയ്യുക, വാഹന സേവനം, ഇന്‍ഷുറന്‍സ്, പെര്മിറ്റ്റോഡ് ടാക്സ് തുടങ്ങിയ ഷെഡ്യൂള്‍ ചെയ്ത ചെലവുകള്‍ക്ക് പണം നല്കാന് സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: