നെടുങ്കണ്ടം: വനത്തിലൂടെ അനധികൃതമായി കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിയ്‌ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്ക്. സംഭവം പുറത്തറിയുന്നത് ഒപ്പമുണ്ടായിരുന്നയാള്‍ തേവാരമെട്ടിലെത്തി നാട്ടുകാരെ അറിയിച്ചപ്പോള്‍.
തേനി വരശിനാട് പൊന്നവടുക സ്വദേശി രാസാങ്ക(58) ത്തിനെയാണ് കാട്ടാന പിടികൂടിയത്. കൂടെയുണ്ടായിരുന്ന മുനിയാണ്ടി ആണ് ഓടി രക്ഷപെട്ടത്. ചൊവ്വാഴ്ച രാത്രി കേരള-തമിഴ്‌നാട് മേഖലയായ തേവാരംമെട്ടിലെ വനാതിര്‍ത്തിയിലൂടെ ഉടുമ്പന്‍ചോലയിലേക്ക് വരുന്നതിനിടെയാണ് സംഭവം.
രാസാങ്കവും മുനിയാണ്ടിയും ഉള്‍ക്കാട്ടിലെത്തിയപ്പോള്‍ കാട്ടാന ഇരുവരെയും ഓടിച്ചു. മുനിയാണ്ടി ഓടി രക്ഷപെടുന്നതിനിടെ തിരിഞ്ഞ് നോക്കിയപ്പോഴാണ് രാസാങ്കത്തെ കാട്ടാന തുമ്പിക്കൈ കൊണ്ട് പിടികൂടിയത് കണ്ടത്. തേവാരംമെട്ടിലെത്തി നാട്ടുകാരെ മുനിയാണ്ടി വിവരം അറിയിച്ചു. തുടര്‍ന്ന് ഉടുമ്പന്‍ചോല പോലീസ് സ്ഥലത്തെത്തിയെങ്കിലും രാത്രി വൈകിയതിനാല്‍ തമിഴ്‌നാട് വനമേഖലയില്‍ തെരച്ചില്‍ നടത്താന്‍ കഴിഞ്ഞില്ല.
പിന്നീട് രാത്രി വൈകി വനവാസി മാന്നാകുടി ഊരുമൂപ്പന്‍ ബാബു ആണ് പരിക്കേറ്റ നിലയില്‍ രസാങ്കത്തിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ തമിഴ്‌നാട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് തേനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് മാനദണ്ഡം ലംഘിച്ച് ഇത്തരത്തില്‍ നിരവധി പേരാണ് അനുവദിയില്ലാതെ ജില്ലയിലേക്ക് അതിര്‍ത്തി കടന്നെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക