ലഡാക്ക്: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ക്കു നേരേ ചൈനീസ് പട്ടാളം നടത്തിയത് ആസൂത്രിതമായ ആക്രമണമാണെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. പട്രോളിങ്ങിനിടെ ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായെന്നും കല്ലേറിലും കമ്പുകള്‍ കൊണ്ടുള്ള മര്‍ദനത്തിലുമാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്നായിരുന്നു ചൈനീസ് വാദം. എന്നാല്‍, ഇന്ത്യന്‍ സൈനികരെ ആക്രമിക്കാന്‍ കരുതിക്കൂട്ടി ആണികള്‍ തറച്ച കമ്പികള്‍ ചൈനീസ് പട്ടാളം കൈയില്‍ കരുതിയിരുന്നെന്നു വ്യക്തമായി. ആക്രമണത്തിന് ഉപയോഗിച്ച നിരവധി ഇത്തരത്തിലുള്ള ആയുധങ്ങള്‍ ഗല്‍വാന്‍ താഴ് വരയില്‍ നിന്നു ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തു. ഇതോടെ, ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം എന്ന ചൈനീസ് വാദം അവസാനിക്കുകയാണ്.
അതിര്‍ത്തിയിലുണ്ടാകുന്ന വാക്കുതര്‍ക്കങ്ങള്‍ പലപ്പോഴും കല്ലേറില്‍ കലാശിക്കാറുണ്ടെന്ന് സൈനിക കേന്ദ്രങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. സംഘട്ടനങ്ങളില്‍ സേനകള്‍ ഉപയോഗിക്കുന്ന പ്രധാന ആയുധമാണു കല്ല്. എന്നാല്‍, ആക്രമണത്തിനായി കരുതിക്കൂട്ടിയെത്തിയ ചൈനീസ് സേന ആണിതറച്ച കമ്പികള്‍ ഉപയോഗിച്ച് കേണല്‍ സന്തോഷിനെയും സംഘത്തെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. വയര്‍ലസില്‍ വിവരം ലഭിച്ചതോടെ ഇന്‍ഫന്‍ട്രി ബറ്റാലിയനില്‍ നിന്നു കൂടുതല്‍ ഇന്ത്യന്‍ സൈനികര്‍ സംഭവസ്ഥലത്തേക്കു കുതിച്ചെത്തി. തുടര്‍ന്നു നടന്ന കൂട്ടസംഘര്‍ഷത്തിലാണ് ഇരുഭാഗങ്ങളിലേയും സൈനികര്‍ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: