Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രാര്‍ഥനാ ഹാളിന് വാടക കൊടുക്കാന്‍ പണമില്ല; ബൈക്ക് മോഷണം പതിവാക്കിയ പാസ്റ്റര്‍ അറസ്റ്റില്‍; കണ്ടെത്തിയത് ഡസനോളം ബൈക്കുകള്‍

സിറ്റിയിലെ തിരക്കു പിടിച്ച വാണിജ്യ കേന്ദ്രങ്ങളായ എസ്എസ് കോളനി, സുബ്രഹ്മണ്യപുരം, തിരുമംഗലം തുടങ്ങിയ പ്രദേശങ്ങളാണ് സാമുവല്‍ തന്റെ ഭാഗ്യ പരീക്ഷണത്തിന് തെരെഞ്ഞെടുത്തിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 10:40 am IST
in India

മധുരൈ: പ്രാര്‍ഥനാ ഹാളിന് വാടക കൊടുക്കാന്‍ പണം കണ്ടെത്താന്‍ ബൈക്ക് മോഷണം പതിവാക്കിയ പാസ്റ്റര്‍ അറസ്റ്റിലായി. മധുരയ്‌ക്കടുത്തുള്ള തണക്കംകുളം എന്ന സ്ഥലത്ത് സുവിശേഷ പ്രവര്‍ത്തനം നടത്തിയിരുന്ന വിജയന്‍ സാമുവല്‍ (35) ആണ് പോലീസ് കസ്റ്റഡിയിലായത്. തേനി സ്വദേശിയായ ഇയാള്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി  പതിനായിരം രൂപ മാസ വാടകയ്‌ക്ക് ഹാള്‍ എടുത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്നു. കൊറോണ വ്യാപനംമൂലം സംഭാവനകളില്‍ നിന്നുള്ള വരുമാനം നിലച്ചതോടെയാണ് വാഹന മോഷണ രംഗത്തേക്ക് കടന്നത്. ഏതാനും ആഴ്ചകളായി പ്രാര്‍ഥനാ പ്രവര്‍ത്തനം നിലച്ചിരുന്നെങ്കിലും പറഞ്ഞുറപ്പിച്ച വാടക കൊടുക്കാതെ തരമില്ലെന്ന സ്ഥിതി വന്നതോടെയാണ് മറ്റുള്ളവരെ ദൈവത്തിന്റെ പാത കാട്ടാന്‍ നേതൃത്വം കൊടുത്തിരുന്ന പാസ്റ്റര്‍ സ്വയം പാപം ചെയ്യാന്‍ നിര്‍ബന്ധിതനായി തീര്‍ന്നത്.  

സിറ്റിയിലെ തിരക്കു പിടിച്ച വാണിജ്യ കേന്ദ്രങ്ങളായ എസ്എസ് കോളനി, സുബ്രഹ്മണ്യപുരം, തിരുമംഗലം തുടങ്ങിയ പ്രദേശങ്ങളാണ് സാമുവല്‍ തന്റെ ഭാഗ്യ പരീക്ഷണത്തിന് തെരെഞ്ഞെടുത്തിരുന്നത്. മോഷ്ടിച്ച വാഹനങ്ങളുടെ പേപ്പറുകള്‍ കോപ്പിയെടുത്തിട്ട് അവയെ പണയം വയ്‌ക്കുകയായിരുന്നു ഇയാളുടെ രീതി. ഇപ്രകാരം മൂന്നു ബൈക്കുകള്‍ സ്വന്തം കുടുംബാംഗങ്ങള്‍ക്കും, വേറെ രണ്ടെണ്ണം ഇയാളുടെ പ്രാര്‍ഥനാ മീറ്റിങ്ങുകളില്‍ പങ്കെടുത്തവര്‍ക്കും ആണ് കൊടുത്തത്.

ഇത്തരത്തില്‍ മോഷ്ടിച്ച ഒരു ബൈക്ക് റിപ്പയര്‍ ജോലിക്കായി മെക്കാനിക്കിന്റെ അടുക്കല്‍ എത്തിച്ചപ്പോഴാണ് സാമുവലിന്റെ മോഷണത്തിന് തട വീണത്. തന്റെ ഒരു ഇടപാടുകാരന്റെ ആയിടെ മോഷണം പോയ ബൈക്ക് തന്നെയല്ലേ ഇതെന്ന് മെക്കാനിക്കിന് സംശയം ഉണരുകയും അദ്ദേഹം യഥാര്‍ത്ഥ ഉടമയെ അറിയിച്ച് വിളിച്ചു വരുത്തുകയുമായിരുന്നു. വാഹനം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നു യഥാര്‍ത്ഥ ഉടമസ്ഥന്‍ പോലീസിനെ വിവരമറിയിച്ചു. ബൈക്ക് തിരികെ എടുക്കാന്‍ എത്തിയ വിജയന്‍ സാമുവലിനെ പോലീസ് പൊക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളില്‍ നിന്ന് ഒരു ഡസനോളം ബൈക്കുകള്‍ കണ്ടെടുത്തു.  

Tags: ലോകാരോഗ്യ സംഘടനbikepastor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഴ്‌സായ യുവതിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത പാസ്റ്റര്‍ അറസ്റ്റില്‍

Kerala

ഭാര്യയെ കൊലപ്പെടുത്തി ബൈക്കില്‍ രക്ഷപ്പെടുന്നതിനിടെ ബസുമായി കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ ഭര്‍ത്താവ് ആശുപത്രിയില്‍

Kerala

പത്തനംതിട്ടയില്‍ തട്ടുകടയില്‍ തീപ്പിടിത്തം 2 ബൈക്കുകളും കത്തി

Kerala

മോഷ്ടിച്ച ബൈക്കില്‍ ഹെല്‍മറ്റ് ഇല്ലാതെ കറങ്ങി കളളന്‍:ഉടമയ്‌ക്ക് പിഴ, പിടിയിലാകുമെന്ന് ഉറപ്പായതോടെ കീഴടങ്ങി

Kerala

റോഡിലെ കുഴിയില്‍ വീഴാതെയിരിക്കാന്‍ ബൈക്ക് വെട്ടിച്ച യുവാവ് ലോറിയിടിച്ച് മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.