ബാഴ്സലോണ: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയും കൗമാര താരം അന്‍സു ഫാറ്റിയും തകര്‍ത്തു കളിച്ചപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണക്ക് ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ലെഗാനസിനെ അവര്‍ തകര്‍ത്തു. കളിയുടെ 42-ാം മിനിറ്റില്‍ ഫാറ്റിയും 70-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മെസ്സിയുമാണ് ഗോള്‍ നേടിയത്. ജയത്തോടെ 29 മത്സരങ്ങളില്‍ നിന്ന് 64 പോയിന്റുമായി ബാഴ്സ ഒന്നാം സ്ഥാനത്തു തുടരുന്നു. 28 കളികളില്‍ നിന്ന് 59 പോയിന്റുള്ള റയല്‍ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.
29 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 64 പോയന്റുമായി ബാഴ്സ ഒന്നാമതെത്തി. രണ്ടാമതുള്ള റയലിന് 28 മത്സരങ്ങളില്‍ നിന്ന് 59 പോയന്റാണുള്ളത്. 29 മത്സരങ്ങളില്‍ 51 പോയിന്റുള്ള സെവിയ മൂന്നാം സ്ഥാനത്ത്.
പോസ്റ്റിന് മുന്നില്‍ ലെഗാനസ് ഗോളിയുടെ മികച്ച പ്രകടനമാണ് കനത്ത തോല്‍വിയില്‍ നിന്ന് അവരെ രക്ഷിച്ചത്. പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും അവര്‍ ഏറെ മുന്നിട്ടുനിന്നു. കളിയുടെ തുടക്കം മുതല്‍ അവര്‍ എതിര് ഗോള്‍മുഖം ലക്ഷ്യമിട്ട് കനത്ത ആക്രമണം അഴിച്ചുവിട്ടു. എന്നാല്‍ ശക്തമായ പ്രതിരോധം കെട്ടി ലെഗാനസ് ഒരുപരിധിവരെ അവയെ അതിജീവിച്ചു. എന്നാല്‍ 42-ാം മിനിറ്റില്‍ ലെഗാനസ് പ്രതിരോധം പൊട്ടിച്ചെറിഞ്ഞ് ബാഴ്സ ആദ്യ ഗോളടിച്ചു. ഹെക്ടര്‍ ജൂനിയറിന്റെ പാസില്‍ നിന്ന് 17 കാരന് അന്‍സു ഫാറ്റിയാണ് ബോക്സിനുള്ളില്‍ നിന്ന് നിറയൊഴിച്ചത്. ഈ ഒരു ഗോളിന് ബാഴ്സ ആദ്യപകുതിയില്‍ മുന്നിട്ടുനിന്നു.
പിന്നീട് 64-ാം മിനിറ്റില്‍ അന്റോണിയോ ഗ്രിസ്മാന് പന്ത് ഗോള്‍വര കടത്തിയെങ്കിലും വാറിലൂടെ അത് നിഷേധിക്കപ്പെട്ടു. അഞ്ച് മിനിറ്റിനുശേഷം മെസ്സിയിലൂടെ ബാഴ്സ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. പെനാല്‍റ്റിയില്‍ നിന്നായിരുന്നു മെസ്സിയുടെ ഗോള്‍.
മെസ്സിയെ ബോക്സില്‍ വലിച്ചിട്ടതിനാണ് സ്പോട്ട്കിക്ക് ലഭിച്ചത്. പെനാല്‍റ്റി വലയിലെത്തിച്ചതോടെ കരിയറില്‍ 700 ഗോള്‍ എന്ന നേട്ടത്തിന് തൊട്ടടുത്തെത്തി മെസ്സി. ദേശീയ ടീമിനും ക്ലബ്ബിനുമായുള്ള മെസ്സിയുടെ ഗോള്‍ നേട്ടം 699 ആയി. ക്ലബ്ബിനായി 629 ഗോളുകളും അര്‍ജന്റീനയ്ക്കായി 70 ഗോളുകളുമാണ് മെസ്സി നേടിയിട്ടുള്ളത്.
മത്സരത്തിന്റെ പരിക്ക് സമയത്ത് മോശമായി പെരുമാറിയ ലെഗനസ് കോച്ച് ഹാവിയര്‍ അഗ്വിറെയ്ക്ക് ചുവപ്പുകാര്‍ഡും ലഭിച്ചു. ലീഗിലെ മറ്റൊരു മത്സരത്തില്‍ വിയ്യാറയല്‍ എതിരില്ലാത്ത ഒരു ഗോളിന് മയോര്‍ക്കയെ തോല്‍പ്പിച്ചു. ഗെറ്റാഫെ-എസ്പാനിയോള്‍ മത്സരം ഗോള്‍രഹിത സമനിലയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: