കര്‍ണാടക സംഗീതത്തില്‍ വളരെ പ്രചാരത്തിലുളള ഒരു രാഗമാണ് ഹംസധ്വനി. മുത്തുസ്വാമി ദീക്ഷിതരുടെ പിതാവായ രാമസ്വാമി ദീക്ഷിതരാണ് ഈ രാഗം ആദ്യമായി പ്രയോഗിച്ചത്. അദ്ദേഹത്തിന്റെ ‘ഛന്ദസില’ എന്ന കൈവാര പ്രബന്ധത്തില്‍ ഈ രാഗം ഉപയോഗിച്ചിട്ടുï്. 29 ാമത് മേളകര്‍ത്താരാഗമായ ധീരശങ്കരാഭരണത്തിന്റെ ജന്യമായ ഉപാംഗരാഗമാണിത്.
ആരോഹണം : സരിഗപനി സ
അവരോഹണം : സനിപഗരിസ
ഷഡ്ജപഞ്ചമ സ്വരങ്ങള്‍ കൂടാതെ ചതുര്‍ശ്രുതി ഋഷഭം, അന്തര ഗാന്ധാരം, കാകളി നിഷാദം എന്നിവയാണ് ഈ രാഗത്തിലെ സ്വരങ്ങള്‍. ആരോഹണത്തിലും അവരോഹണത്തിലും 5 സ്വരങ്ങള്‍ വീതം വരുന്നതുകൊï് ഇതൊരു ഔഡവ ഔഡവ രാഗമാണ്. മധ്യമം, ധൈവതം എന്നിവയാണ് വര്‍ജ്യസ്വരങ്ങള്‍. ഗ, നി എന്നിവയാണ് രാഗച്ഛായാ സ്വരങ്ങള്‍. വീരരസപ്രധാനമായ ഈ രാഗം ഒരു മൂര്‍ച്ഛനാകാരക രാഗം കൂടിയാണ്. ഇതിന്റെ രി, ഗ, പ, നി എന്നീ സ്വരങ്ങള്‍ ആധാരഷഡ്ജമാക്കി ഗ്രഹഭേദം ചെയ്താല്‍ യഥാക്രമം, ഗുഹാമനോഹരി, തരംഗം, നാഗസ്വരാവലി, ചിത്രകര്‍ഷിണി എന്നീ ജന്യരാഗങ്ങള്‍ ലഭിക്കും.
ഇതൊരു സാര്‍വകാലിക രാഗമാണെങ്കിലും സായന്തനമാണ് ആലാപനത്തിന് അനുയോജ്യമായ സമയം. പ്രസന്നമായ ഈ രാഗം ഒരു മംഗളരാഗം കൂടിയാണ്. മധ്യമകാല പ്രയോഗങ്ങളിലാണ് ഈ രാഗം കൂടുതല്‍ ആകര്‍ഷകമാകുന്നത്.
ഹിന്ദുസ്ഥാനി സംഗീതത്തിലും ഈ രാഗം ഉപയോഗിക്കുന്നുï്. ഹംസധ്വനി എന്ന് തന്നെയാണ് ഹിന്ദുസ്ഥാനിയിലും ഈ രാഗത്തിന്റെ പേര്. ഭേïിബസാര്‍ ഘരാനയിലെ പ്രമുഖ സംഗീതജ്ഞനായ ഉസ്താദ് അമന്‍ അലിഖാനാണ് ഹംസധ്വനി രാഗത്തെ .. ഹിന്ദുസ്ഥാനി സംഗീതത്തില്‍ ആദ്യമായി അവതരിപ്പിച്ചത്. ഈ ഘരാനയിലെ മറ്റൊരു സംഗീതജ്ഞനായ ഉസ്താദ് അമീര്‍ഖാനാണ് ഹംസധ്വനി രാഗം ഹിന്ദുസ്ഥാനി സംഗീതത്തില്‍ ജനകീയമാക്കിയത്. ഹിന്ദുസ്ഥാനിയില്‍ ഇത് ബിലാവല്‍ ഥാട്ടിന്റെ ജന്യമാണ്. ഗാനകാല നിയമമനുസരിച്ച് രാത്രിയുടെ ആദ്യ യാമങ്ങളില്‍ പാടേï രാഗമാണിത്. ലാഗി ലഗനു സഖി എന്ന തീന്‍ താളിലെ ചോട്ടാ ഖയാല്‍ (ഉസ്താദ് അമന്‍ അലി ഖാന്‍), ജയമാതെ വിളംബ് താജ് ദേ എന്ന ഖയാല്‍ (ഉസ്താദ് അമീര്‍ ഖാന്‍), ഹരി ഓ സഖി എന്ന ഖയാല്‍ (ജെ.ഡി.പട്കി) എന്നിവ ഹംസധ്വനി രാഗത്തിലെ ചില ഹിന്ദുസ്ഥാനി രചനകളാണ്.
വാതാപി ഗണപതിം, പാര്‍വതിപതിം (മുത്തുസ്വാമി ദീക്ഷിതര്‍), രഘുനായകാ, അഭീഷ്ടവരദ, ശ്രീരഘുകുല (ത്യാഗരാജന്‍), ശ്രീസുബ്രഹ്മണ്യം (രാമസ്വാമി ദീക്ഷിതര്‍), വിനായക (വീണ കുപ്പയ്യര്‍), ഗംഗണപതേ (മുത്തയ്യാ ഭാഗവതര്‍), മൂലാധാര മൂര്‍ത്തി, പരാശക്തി ജനനീ (പാപനാശം ശിവന്‍), വരവല്ലഭ (ജി.എന്‍.ബാലസുബ്രഹ്മണ്യം), ഗജവദന മാംപാഹി (എം.ഡി.രാമനാഥന്‍), ഭജാമഹേ (തുളസീവനം) എന്നിവ ഹംസധ്വനി രാഗത്തിലെ കര്‍ണാടക സംഗീതകൃതികളാണ്.
നിരവധി ചലച്ചിത്രഗാനങ്ങള്‍ ഈ രാഗത്തിലുï്. രാഗങ്ങളേ മോഹങ്ങളേ (താരാട്ട്), മനതാരില്‍ എന്നും (കളിയില്‍ അല്പം കാര്യം),
പാടുവാനായ് വന്നു നിന്റെ (എഴുതാപ്പുറങ്ങള്‍), ശ്രീപദം വിടര്‍ന്ന (ഏതോ ഒരു സ്വപ്‌നം), ശ്രീ വിനായകം (ഭരതം), നാദങ്ങളായ് നീ വരൂ (നിന്നിഷ്ടം എന്നിഷ്ടം), ആ രാഗം മധുമയമാം രാഗം (ഗാന്ധര്‍വം), മായാമഞ്ചലില്‍ (ഒറ്റയാള്‍ പട്ടാളം), ഗോപീ ചന്ദനക്കുറിയണിഞ്ഞു (ഫുട്‌ബോള്‍ ചാമ്പ്യന്‍), അനുരാഗമേ അനുരാഗമേ (ഹലോ ഡാര്‍ലിംഗ്), രാവില്‍ രാഗനിലാവില്‍ (മഴനിലാവ്), ആശംസകള്‍ നൂറ് നൂറാശംസകള്‍ (ഹലോ മദ്രാസ് ഗേള്‍), വാലിട്ടെഴുതിയ നീലക്കടക്കണ്ണില്‍ (ഒന്നാണ് നമ്മള്‍), സൗരയൂഥ പഥത്തിലെന്നോ (വെള്ളം), രാഗിണീ രാഗരൂപിണീ (കഥ ഇതുവരെ), പാഹിപരംപൊരുളേ (വടക്കുംനാഥന്‍), ഹേയ് കുറുമ്പേ (ഗീതം), ഒരു കോടി മംഗളം (രാഷ്‌ട്രം) തുടങ്ങി എത്ര മനോഹര ഗാനങ്ങളാണ് മലയാള ചിത്രങ്ങളെ അലങ്കരിച്ചിട്ടുള്ളത്. ശ്രീകുമാരന്‍ തമ്പി രവീന്ദ്രന്‍ ടീമിന്റെ ഹംസധ്വനി രാഗത്തിലുള്ള ഉത്രാടപ്പൂനിലാവേ വാ എന്ന ഉത്സവഗാനം മൂളാത്ത മലയാളികള്‍ നന്നേ കുറവാണ്.
ഇളയരാജയുടെ മലര്‍ഗളേ നാദസ്വരങ്കള്‍ (കിഴക്ക് പോഗും റയില്‍), മയിലേ മയിലേ ( കടവുള്‍ അമയ്ത മേടൈ) ഏ.ആര്‍. റഹ്മാന്റെ വെള്ളൈ പൂക്കള്‍ (കന്നത്തില്‍ മുത്തമിട്ടാല്‍) എന്നിവ ഹംസധ്വനിയിലുള്ള തമിഴ് ചലച്ചിത്രഗാനങ്ങളാണ്. സലില്‍ ചൗധരി ഈണം നല്‍കിയ പരിവാര്‍ എന്ന ചിത്രത്തിലെ ജാ തോസെ നഹി ബോലും… എന്ന ഹംസധ്വനിയിലുള്ള ഹിന്ദിഗാനം വളരെ പ്രശസ്തമാണ്.
ഡോ. സുനില്‍ വി.ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: