ആലുവ: യുസി കോളേജിന് സമീപം ആര്‍എസ്എസ് കീഴ്മാട് മണ്ഡല് കാര്യവാഹ് രജിത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി ആലങ്ങാട് സി.ഐ കെ. ഉണ്ണികൃഷ്ണന് പറഞ്ഞു. സമീപത്തെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. ചൊവ്വാഴ്ച്ച രാവിലെയാണ് രണ്ട് ബൈക്കിലും ഒരു സ്കൂട്ടറിലുമായി എത്തിയ എട്ടംഗ സംഘം ആക്രമിച്ചത്. സ്കൂട്ടറില്‍ രണ്ട് പേരും ബൈക്കില്‍ മൂന്ന് പേര് വീതവും ഉണ്ടായിരുന്നു.
ബൈക്കും സ്കൂട്ടറും ഓടിച്ചിരുന്നവര്‍ എന്ജിന് ഓഫാക്കാതെ വാഹനത്തില്‍ തന്നെയിരുന്നു. മറ്റ് ആറുപേരാണ് തുണിയില്‍ പൊതിഞ്ഞ കമ്പിവടിയും മറ്റ് ഇരുമ്പ് കട്ടകളുമായി ആക്രമിച്ചത്. വഴിയാത്രക്കാര്‍ ഓടിയെക്കിയപ്പോഴേക്കും ആക്രമികള്‍ ആലുവ ഭാഗത്തേക്കാണ് മടങ്ങി. പരിസരത്തെ ഒരു ഫ്ളാറ്റുകാര്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവിയില്‍ നിന്നാണ് പോലീസ് ദൃശ്യങ്ങള്‍ സമാഹരിച്ചത്.
ഐപിസി 307, 326, 341, 323, 34 വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തത്. അടുത്തിടെ കുട്ടമശേരി ചാലക്കലില്‍ നടന്ന മതം മാറ്റ വിഷയത്തില്‍ രജിത്തും പിതാവ് കെ.വി. രാജനും ഇടപ്പെട്ടിരുന്നു. മതം മാറ്റ ഭീഷണി നേരിട്ട യുവതിക്കും കുടുംബത്തിനും പിന്തുണ നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യം ആക്രമണത്തിന് പിന്നിലുണ്ടെന്നാണ് രജിത്ത് നല്‍കിയിട്ടുള്ള മൊഴി. ഇതിന്റെ ചുവട് പിടിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്.ആക്രമണത്തില്‍ പരിക്കേറ്റ രജിത്ത് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: