നിതിന്‍ കൃഷ്ണന്‍ |
“നമ്മുടെ സൈനികരുടെ ജീവത്യാഗം വെറുതെയാകില്ല”. ചൈനയുടെ കടന്നുകയറ്റത്തെ ചെറുക്കുന്നതിനിടയില്‍ വീരമൃത്യു വരിച്ച ജവാന്മാരെ സ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു പറഞ്ഞ വാക്കുകളാണിത്. ഇതേ വാക്കുകള്‍ പ്രധാനമന്ത്രി ഉപയോഗിച്ചത് 2019 ഫെബ്രുവരി 16 ന് മഹാരാഷ്‌ട്രയിലെ യവത്മാലില്‍ നടന്ന പൊതു സമ്മേളനത്തിലാണ്. “നിങ്ങളുടെ രോഷം ഞാന്‍ മനസിലാക്കുന്നു. മഹാരാഷ്‌ട്രയുടെ രണ്ട് പ്രിയപുത്രന്‍മാരും പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ ജീവന്‍ ത്യജിച്ചു. നമ്മുടെ സൈനികരുടെ ജീവത്യാഗം വെറുതെയാകില്ല”. എന്നായിരുന്നു മൈതാനത്തില്‍ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിയാക്കി ഭാരതത്തിലെ ജനങ്ങള്‍ക്ക് മോദി അന്ന് നല്‍കിയ സന്ദേശം
പ്രസ്താവന നടത്തി പത്താംനാള്‍ (26 ഫെബ്രുവരി 2019) പാക്കിസ്ഥാനിലെ ഖൈദര്‍ പത്തുന്‍ഖ്വാ പ്രവശ്യയിലെ ബാലാക്കോട്ടില്‍ പാക്ക് സൈന്യത്തിന്റെ കാവലില്‍ പ്രവര്‍ത്തിച്ചിരുന്ന ഭീകര ക്യാമ്പിനു മുകളില്‍ ബോംബ് വര്‍ഷിച്ച് ഇന്ത്യന്‍ വ്യോമസേന പുല്‍വാമയില്‍ പൊലിഞ്ഞ സഹോദരങ്ങളുടെ ചോരയ്‌ക്ക് മറുപടി നല്‍കി. രാഷ്‌ട്രത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നത് ഇനി ആരായിരുന്നാലും വിട്ടുവീഴ്ചയ്‌ക്ക് തയ്യാറല്ല. ഈ വാക്കുകളാണ് ഒരിക്കല്‍ കൂടി മോദി ഇന്ന് ആവര്‍ത്തിച്ചത്.
1997ല്‍ ഭാരത സര്‍ക്കാര്‍ അക്‌സായി ചിന്നുമായി ചേര്‍ന്ന അതിര്‍ത്തി മേഖലയില്‍ റോഡ് അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനമെടുത്തു. എന്നാല്‍ ശേഷം 2014 വരെയുള്ള കാലഘട്ടത്തില്‍ നിശ്ചയിച്ചിരുന്ന നിര്‍മ്മാണ പ്രവര്‍ത്തികളുടെ 5 ശതമാനം മാത്രമാണ് പൂര്‍ത്തീകരിക്കാനായത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ 65 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മോദി ഭരണകൂടത്തിന്റെ കീഴില്‍ ഭാരതം പൂര്‍ത്തിയാക്കി. ഇതാണ് ചൈനയെ ചൊടിപ്പിച്ചത്.
കാരണം പര്‍വത പ്രദേശങ്ങളിലൂടെ നിര്‍മ്മിച്ച റോഡുകള്‍ സേന വിന്യസങ്ങള്‍ക്ക് ഭാരതത്തെ സഹായിക്കും. ഇതു ചൈനയുടെ അധിനിവേശ മോഹങ്ങള്‍ക്ക് തടസ്സമാകും. ഈ റോഡുകളെ തകര്‍ക്കാന്‍ സാധിക്കുന്ന തരത്തില്‍ ഒരു സ്ഥാനം കൈയ്യടക്കുക എന്നാതായിരുന്നു ലഡാക്കില്‍ ഇപ്പോള്‍ നടത്തിയ കൈയ്യേറ്റങ്ങളുടെ ഉദ്ദേശം. ഇത് മനസ്സിലാക്കിയ ഇന്ത്യന്‍ സൈന്യം ഈ നീക്കങ്ങളെ ചെറുക്കുകയും ചെയ്തതാണ് ചൈനയെ പ്രകോപിതരാക്കിയത്.
ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ചൈനയ്‌ക്ക് പരസ്യ താക്കീത് നല്‍കുന്നത്. “നമ്മുടെ ജവാന്‍മാരുടെ ത്യാഗം വെറുതെയാകില്ലെന്ന് രാജ്യത്തിന് ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുക്ക് രാജ്യത്തിന്റെ ഐക്യവും പരമാധികാരവുമാണ് ഏറ്റവും പ്രധാനം. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. എന്നാല്‍ പ്രകോപനമുണ്ടായാല്‍, ഏത് തരത്തിലുള്ള സാഹചര്യമായാലും ഉചിതമായ മറുപടി നല്‍കാന്‍ ഭാരതത്തിന് സാധിക്കും”. ഇന്ന് മോദി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: