തിരുവനന്തപുരം: ചൈനയെ പിന്തുണയ്ക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നിലപാടില്‍ ഇപ്പോള്‍ എന്തെങ്കിലും മാറ്റമുണ്ടോയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ചോദിച്ചു. ചൈനയുടെ അക്രമത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികര്‍ക്ക് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈന ഇന്ത്യയ്ക്കെതിരെ നടത്തുന്ന അതിക്രമങ്ങളെ രാജ്യം ഒറ്റക്കെട്ടായി നേരിടേണ്ട സമയമാണിത്. ചൈനയെ ഇന്ത്യ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്നു പറയുന്ന മുഖ്യമന്ത്രി പിണറായി വിജയനും കൊടിയേരി ബാലകൃഷ്ണനും ഇപ്പോഴും ചൈനയെ പിന്തുണയ്ക്കുന്ന നിലപാടാണോ ഉള്ളതെന്ന് വ്യക്തമാക്കണം. 1962 ലെ ചൈന യുദ്ധത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടാണോ ഇപ്പോഴും പാര്‍ട്ടിക്ക് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.
ചൈനയെ ലോകരാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഇന്ത്യ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രസ്താവനയില്‍ കോടിയേരി ബാലകൃഷ്ണന് അഭിപ്രായപ്പെട്ടിരുന്നു. ചൈനീസ് ആക്രമണത്തില്‍ ഇന്ത്യന്‍ ജവാന്മാര്ക്ക് വീരമൃത്യു സംഭവിച്ചതിനെ തുടര്‍ന്ന് ഫേസ്ബുക്കില്‍ കുറച്ച അഭിപ്രായത്തില്‍ ചൈനയെ എടുത്ത് പറഞ്ഞു പരാമര്‍ശിക്കാന്‍ പോലും കോടിയേരി ധൈര്യം കാണിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: