കുവൈത്ത് സിറ്റി : വിപുലമായ രീതിയിൽ ആറാമത് രാജ്യാന്തര യോഗാ ദിനം ആചരിക്കാൻ കുവൈത്ത് ഒരുങ്ങുന്നു. രാജ്യത്തെ വിവിധ യോഗാ സെന്ററുകളും സംഘടനകളും ഭാഗമാകുന്ന യോഗമീറ്റിന് സേവാദര്‍ശന്‍ കുവൈത്താണ് നേതൃത്വം നൽകുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ വെർച്വൽ രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നതെന്ന് സേവാദര്‍ശന്‍ പ്രസിഡന്റ് റ്റി.ആര്.സഞ്ജുരാജ് പറഞ്ഞു.
ജൂണ്‍ 19 വെള്ളിയാഴ്ച രാവിലെ 9 മുതല്‍ യോഗപ്രദര്‍ശനം ആരംഭിക്കും. കുവൈത്തിലും ഇന്ത്യയിലും പ്രവർത്തിക്കുന്ന യോഗ പരിശീലകരുടെ 2മണിക്കൂർ നീണ്ട യോഗ അഭ്യാസവും നിത്യജീവിതത്തിൽ യോഗയുടെ പ്രയോജനത്തെക്കുറിച്ചുള്ള ക്ലാസുകളുമുണ്ടാകുമെന്നു ഭാരവാഹികൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: