ചാത്തന്നൂര്‍: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനെതിരെ ബിജെപി ചാത്തന്നൂര്‍ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ ചാത്തന്നൂര്‍ കൃഷി ഭവന് മുന്നില്‍ നടന്ന പ്രതിഷേധസമരം ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ ഉല്‍ഘാടനം ചെയ്തു. സാധാരണക്കാരായ കര്‍ഷകരെ ദ്രോഹിക്കുന്ന സമീപനം ആണ് പിണറായി സര്‍ക്കാര്‍ നടപ്പിലാക്കുന്നത് എന്നും, കിസാന്‍ സമ്മാന നിധി കേന്ദ്രം നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തിക്കുന്നതിന്റ പ്രതിഷേധം ആണ് പിണറായി കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ചാത്തന്നൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് മീനാട് പ്രസാദ് അധ്യക്ഷത വഹിച്ചു.
ചിറക്കരയില്‍ നടന്ന ഉപരോധ സമരം ജില്ലാ സെക്രട്ടറി പരവൂര്‍ സുനില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് ജി. സന്തോഷ് അധ്യക്ഷത വഹിച്ചു.
ആദിച്ചനല്ലൂര്‍ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ ആദിച്ചനല്ലൂര്‍ കൃഷിഭവന് മുമ്പാകെ നടന്ന ഉപരോധ സമരം ജില്ലാ കമ്മിറ്റി അംഗം അനില്‍ പൂയപ്പള്ളി ഉദ്ഘാടനം ചെയ്തു. ആദിച്ചനല്ലൂര്‍ ഏരിയാ കമ്മിറ്റി പ്രസിഡന്റ് ശ്രീലാല്‍, കൊട്ടിയം ഏരിയ പ്രസിഡന്റ് കൊട്ടിയം സുനില്‍, കര്‍ഷകമോര്‍ച്ച ഏരിയാ പ്രസിഡണ്ടുമാരായ ശ്രീ.ചന്ദ്രശേഖരപിള്ള, രാധാകൃഷ്ണപിള്ള, ബിജെപി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അനില്‍ലാല്‍, കൊട്ടിയം ഏരിയ വൈസ് പ്രസിഡന്റ് രഞ്ജിത്ത് വടക്കേ മൈലക്കാട് എന്നിവര്‍ പങ്കെടുത്തു.
പാരിപ്പള്ളി ഏരിയ സമിതിയുടെ നേതൃത്വത്തില്‍ പാരിപ്പള്ളി കൃഷിഭവന് മുന്നില്‍ നടത്തിയ പ്രതിഷേധ സമരം ചാത്തന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി. മുരുകന് ഉദ്ഘാടനം ചെയ്തു.
പൂയപ്പള്ളിയില്‍ കൃഷിഭവന് മുന്നില്‍ നടത്തിയ പ്രതിഷേധ സമരം ചാത്തന്നൂര്‍ മണ്ഡലം പ്രസിഡന്റ് എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം പുത്തന്‍കുളം അനില്‍ കുമാര്‍, പഞ്ചായത്ത് സമിതി പ്രസിഡന്റ് ഉണ്ണികൃഷ്ണപിള്ള, മാധവന് നമ്പൂതിരി, രാജഗോപാലന്‍ നായര്‍, ശിവദാസന്‍, ദീപാ പ്രകാശ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: