പരവനടുക്കം: വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ‘നുകിരിപഴത്തിന്റെ ഓര്‍മ്മകള്‍’ എന്ന പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നന്മമരം എന്ന ആശയത്തിന്റെ ഒന്നാംഘട്ട പരിപാടിക്ക് തുടക്കം കുറിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ടി.വി സൗകര്യമില്ലാത്ത രണ്ട് കുട്ടികള്‍ക്ക് ടെലിവിഷന്‍ സൗകര്യം നല്‍കിയാണ് ജിഎച്ച് എസ്സ് എസ്സ് ചെമ്മനാട് പരവനടുക്കം സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ മാതൃകയായത്.
ഹെഡ് മാസ്റ്റര്‍ കെ.ടി ഗണേഷ് കുമാര്‍, സ്റ്റാഫ് സെക്രട്ടറി സി.ആര് സന്തോഷ് കുമാര്‍, പ്രദീഷ് കെ.ജി ജയലക്ഷ്മി ടീച്ചര്‍, എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സ്കൂള്‍ അങ്കണത്തില്‍ വെച്ച് ഗ്രൂപ്പ് അംഗങ്ങള്‍ സജിത രാമകൃഷ്ണന്, ശ്രിലാല്‍, അജിത്ത്, സബിഷ്, ദിവ്യശ്രീ,വനിത എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഡിഷ് കണക്ഷനോട്കൂടിയ ടി വി കൈമാറി. ലോകം കോവിഡ് മഹാമാരിയുടെ പിടിയിലായ സാഹചര്യത്തില്‍ വിദ്യാഭ്യാസം ഓണ്‍ലൈനാവുന്ന സാഹചര്യത്തില്‍ വീട്ടില്‍ ടെലിവിഷനോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്ത കുട്ടികള്‍ നിരവധിയാണെന്നും അവരെ സഹായിക്കാന്‍ സന്നദ്ധ സംഘടനകള്‍ മുന്നോട്ട് വരണമെന്നും കൂട്ടായ്മ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: