തിരുവനന്തപുരം: പട്ടികജാതി പട്ടിക വര്‍ഗ വികസന ഫണ്ട് വകമാറ്റിയതില്‍ പ്രതിഷേധിച്ചും ദേവികയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കണമെന്നും ആവശ്യപ്പെട്ട് സാമൂഹ്യനീതി കര്‍മ്മ സമിതി സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 2500 കോടിരൂപയും സംസ്ഥാന സര്‍ക്കാരിന്റെ 1500 കോടിയും ചേര്‍ത്ത് 4000 കോടി രൂപയാണ് ഈ മാര്‍ച്ച് 31 ഓടെ ലാപ്സായതെന്ന് നീലകണ്ഠന് മാസ്റ്റര്‍ പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെയാണ് ഇത്രയും തുക വികസന ഫണ്ടില്‍ നിന്ന് ചെലവഴിക്കാതെ ലാപ്സായത്. വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി ടെലിവിഷന്‍ കമ്പ്യൂട്ടര്‍ പ്രിന്റര്‍, ലാപ്ടോപ,് ആന്‍ഡ്രോയിഡ് ഫോണ്‍, ഇലക്ട്രിക് കേബിള്‍ വൈഫൈ കണക്ഷന്, ടാബ്ലറ്റ് ഫയല്‍ എന്നിവയ്ക്ക് എല്ലാം കൂടി ഒരു ലക്ഷം രൂപ ചെലവുവരും. ഇതില്‍ പഠനോപകരണങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ 2,65,000 എന്നാണ് സര്‍ക്കാര്‍ കണക്ക്. ഒരു കുട്ടിക്ക് ഒരു ലക്ഷം വച്ച് ആകെ തുക 2650 കോടിയാണ്, എന്നാല്‍ സര്‍ക്കാര്‍ കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് പാഴാക്കിയത് 4000 കോടി രൂപ. രജനിയും ജിഷയും ദേവികയുമെല്ലാം വിദ്യാഭ്യാസത്തിനുവേണ്ടി ജീവന് ബലിയര്‍പ്പിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. പ്രഭാകരന് അധ്യക്ഷത വഹിച്ചു. കെപിഎംഎസ് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ഡോ.പി.പി. വാവ, ഗോപി കൊച്ചുരാമന്, ഹിന്ദു ഐക്യേവേദി സംസ്ഥാന സഹട്രഷറര് പി.ജ്യോതീന്ദ്രകുമാര്‍, സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂര്‍, ഡോ. വിജയകുമാര്‍, മോഹനന് നായര്‍, ജനറല്‍ സെക്രട്ടറി മധു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: