കൊല്ലം: രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോടനുബന്ധിച്ച് ദേശീയ തലത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ഉത്ഘാടനം ചെയ്ത വെര്‍ച്വല്‍ റാലിയില്‍ കൊല്ലത്ത് നിന്ന് ലക്ഷത്തിലധികം ജനങ്ങള്‍ പങ്കാളികളായി. എല്ലാ നിയോജക മണ്ഡലം അടിസ്ഥാനത്തിലും മുഴവന്‍ പഞ്ചായത്ത് തലത്തിലും ബൂത്തടിസ്ഥാനത്തിലും പാര്‍ട്ടി പ്രവര്‍ത്തകരും, പൊതുജനങ്ങളും സമൂഹത്തിലെ പ്രമുഖരും വെര്‍ച്ച്വല്‍ റാലിയില്‍ പങ്കാളികളായി.
കൊറോണാനന്തര കാലഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നല്കുന്ന ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ വിവരണത്തിന്റെ മലയാള പരിഭാഷ കേന്ദ്രമന്ത്രി വി.മുരളീധരന് നിര്‍വഹിച്ചു.
മുഴുവന്‍ സാമൂഹിക മാദ്ധ്യമങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ടു കേരളത്തില്‍ നടന്ന വെര്‍ച്ചല്‍ റാലി കൊല്ലം ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഊര്‍ജം പകരുന്നതാണെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ ബി.ബി. ഗോപകുമാര്‍ ആമുഖ പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു.
കൊല്ലം തോപ്പില്‍കടവ് (ആനന്ദവല്ലീശ്വരം) ജയശങ്കര്‍ ഗാര്‍ഡന്‍സ് ലോക്ഡൗണ്‍ നിയമങ്ങള്‍ പാലിച്ച് വെര്‍ച്വല്‍ റാലിക്ക് വേദിയായി.
ദക്ഷിണമേഖലാ പ്രസിഡന്റ് കെ.സോമന്, ജില്ലാ ജനറല്‍ സെക്രട്ടറി ബി. ശ്രീകുമാര്‍, വെര്‍ച്ച്വല്‍ റാലി കൊല്ലം ജില്ലാ ഇന്‍-ചാര്‍ജ് മാലുമേല്‍ സുരേഷ്, ആര്. ഗോപാലകൃഷ്ണന്, പൊയിലക്കട രാജന്‍നായര്‍, എം.വി. സോമയാജി, ഡോ. ദേവിചന്ദ്, ബിജെപി മേഖലാ വൈസ് പ്രസിഡന്റ് ജി. ഗോപകുമാര്‍, മേഖലാ സെക്രട്ടറിമാരായ സുജിത് സുകുമാരന്‍, അഡ്വ..വി. വിനോദ്, ജില്ലാ ഭാരവാഹികളായ എ.ജി. ശ്രീകുമാര്‍, വി.എസ്. ജിതിന് ദേവ്, മന്ദിരം ശ്രീനാഥ്, ബി. ശൈലജ, തൂവനാട്ട് സുരേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: