കൊല്ലം: ലോക്ഡൗണ്‍ സമയത്തെ രണ്ടു മാസത്തെ വൈദ്യുതി ബില്‍ ഒന്നിച്ചു വന്നപ്പോള്‍ പലരും ഞെട്ടിയിരിക്കുകയാണ്. കൊട്ടാരക്കരയില്‍ വാടകവീട്ടിലെ താമസക്കാരിയായ ടീച്ചറും 11 വയസ്സുള്ള കുട്ടിയും കഴിഞ്ഞ ദിവസം വന്ന വൈദ്യുതി ബില്ല് കണ്ട് അമ്പരപ്പിലാണ്.
രണ്ടു ഫാന്‍, 6 സിഎഫ്എല്‍ ബള്‍ബ്, ഒരു ടെലിവിഷന്‍, മിക്സി, ഇസ്തിരിപെട്ടി, മോട്ടോര്‍ പമ്പ് ഇത്രമാത്രം ഉപയോഗിക്കുന്ന വീട്ടില്‍ രണ്ടു മാസം ഉപയോഗിച്ചത് 1966 യൂണിറ്റ് എന്നാണ് ബില്ലുവന്നിരിക്കുന്നത്. ഇതിന് അടയ്ക്കേണ്ട തുക 16010 രൂപയും. ഒരു വീട്ടില്‍ എങ്ങനെ ഇത്ര യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുമെന്നാണ് ഇവര്‍ അധികൃതരോട് ചോദിക്കുന്നത്.
ശരാശരി 2 മാസം 700 രൂപ അടച്ചുകൊണ്ടിരുന്ന പലര്‍ക്കും ഇപ്പോള്‍ 3000 രൂപ വരെ വൈദ്യുതി ബില്ല് വന്നിരിക്കുന്നത്. കൊറോണ നിയന്ത്രണങ്ങള്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ സാധരണക്കാര്‍ ഈ ബില്ലുകള്‍ അടയ്ക്കുവാന്‍ ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യമാണ് ഉള്ളത്. എന്നാല്‍ വൈദ്യുത ബില്ലിന്മേലുള്ള പരാതികള്‍ പരിഹരിക്കാന്‍ പ്രശ്ന പരിഹാര അദാലത്തുകള്‍ സംഘടിപ്പിക്കണമെന്നും ഇക്കാര്യത്തില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ അധികൃതര്‍ മനസ്സിലാക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: