ബത്തേരി: ഡ്യൂട്ടിയില്ലാത്തവരും ഹാജരാകണമെന്ന ഡിപ്പോ അധികൃതരുടെ കടുംപിടുത്തതത്തില്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കൊവിഡ് 19 നിയന്ത്രണങ്ങള്‍ പാലിക്കാതെ ഡ്യൂട്ടി ഇല്ലാത്ത ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും വിളിച്ചു വരുത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്. കൊവിഡ് 19 നെ തുടര്‍ന്ന് ഡി്പ്പോയില് നിന്നും 35 സര്‍വ്വീസുകളാണ് ഇപ്പോള്‍ അയക്കുന്നത്.
എന്നാല്‍ ഈ സര്‍വ്വീസുകളില്‍ പോകേണ്ടുന്ന ജീവനക്കാര്‍ക്കുപുറമെ ഡിപ്പോയില്‍ എല്ലാ കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും വിളിച്ചു വരുത്തി 8 മണിക്കൂര്‍ ഡിപ്പോയില്‍ തന്നെ തങ്ങണമെന്ന നിര്‍ദ്ദേശമാണ് ഡിപ്പോ അധികൃതര്‍ മുന്നോട്ട് വെച്ചത്. ഇതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. ചൊവ്വാഴ്ച ഡ്യൂട്ടിക്ക് പോകേണ്ട ജീവനക്കാരേക്കാള്‍ അധികമായി നൂറോളം ജീവനക്കാരെ ഡിപ്പോയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. എല്ലാവരും എത്തിയതോടെ സാമൂഹിക അകലം പോലും ഡിപ്പോയില്‍ പാലിക്കപ്പെട്ടില്ല. ജീവനക്കാര്‍ കൂട്ടമായി ഇന്‍സ്പെക്ടറുടെ ഓഫീസിനുമുന്നില്‍ തടിച്ചുകൂടി. ഡ്യൂട്ടിക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും ഒപ്പിടേണ്ടതുണ്ട്.
കൊവിഡ് 19 സമയത്ത് ഇത്തരത്തില്‍ ജീവനക്കാരോട് കടുംപിടിത്തം കാണിക്കരുതെന്നും ഡ്യൂട്ടിക്ക് പോകാത്തവരെ ഈ ദിവസങ്ങളില്‍ രാവിലെ ഡിപ്പോയിലെത്തി ഒപ്പിട്ട് മടങ്ങാന്‍ അനുവദിക്കണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം. കൂടാതെ ഡിപ്പോയില്‍ സാനിറ്റൈസര്‍ അടക്കമുള്ള കൊവിഡ് 19 മുന്കരതുലകള് സാധനങ്ങള്‍ ഇല്ലന്നും ജീവനക്കാര്‍ ആരോപിക്കുന്നു. ഇത്തരത്തില്‍ കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കാതെ ജീവനക്കാരെ ഉപദ്രവിക്കുന്ന നടപടിയില്‍ നിന്നും മാനേജ്മെന്റ് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം.
തുടര്‍ന്ന് ബത്തേരി പൊലിസെത്തി രംഗം ശാന്തമാക്കി. അതേ സമയം കെഎസ്ആര്‍ടിസി മാനേജ്മെന്റ് നിര്‍ദ്ദേശപ്രകാരമാണ് ഡിപ്പോയുടെ പ്രവര്ത്തമെന്നും മറ്റ് ആരോപണങ്ങളില്‍ കഴമ്പില്ലന്നുമാണ് ഡിപ്പോ അധികൃതര്‍ പറയുന്നത്. പിന്നീട് അധികൃതര്‍ ഇടപെട്ട് 35 സര്‍വ്വീസിനുള്ള തൊഴിലാളികള്‍ റൊട്ടേഷന്‍ വരുന്ന തരത്തില്‍ ഡ്യൂട്ടി ക്രമീകരിക്കുകയും മറ്റുള്ളവര്‍ രാവിലെ എത്തി ഒപ്പിട്ട് മടങ്ങാനും തീരുമാനിച്ചതോടെയാണ് പ്രതിഷേധം അവസനാപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: