കാരാപ്പുഴ: സൗത്ത് വയനാട് ഡിവിഷന്‍ മേപ്പാടി റെയ്ഞ്ചിന്റെ പരിധിയില്‍ കാരാപ്പുഴ കള്ളു ഷാപ്പിന് മുന്‍വശത്ത് അനധികൃതമായി വാഹനത്തില്‍ കടത്തിക്കൊണ്ടു വന്ന വീട്ടിമരങ്ങള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പിടികൂടി. മരം കൊണ്ടുപോകാന്‍ ഉപയോഗിച്ച കെഎല്‍ 10 കെ 2086 നമ്പര്‍ മിനി ലോറിയും കസ്റ്റഡിയില്‍ എടുത്തു.
കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസ്സില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പ്രതികളെ പിടി കൂടാനുളള സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ബാബുരാജ് അറിയിച്ചു. അമ്പലവയല്‍ പ്രദേശം കേന്ദ്രീകരിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വീട്ടികള്‍ വലിയ തോതില്‍ മുറിച്ചു കടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത്തരം കുറ്റകൃത്യത്തിലേര്‍പ്പെടുന്നവരെ പിടികൂടി തക്ക നടപടികള്‍ സ്വീകരിക്കുന്നതാണെന്നും റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു.
മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറായ കെ. ബാബുരാജ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.പി രാജു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.പി സജി പ്രസാദ്, എ.അനില്‍കുമാര്‍, ടി.എം. ബാബുരാജ്, കെ. ലക്ഷ്മണന്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: