പാലക്കാട്: ആറങ്ങോട്ടുകുളമ്പില്‍ തമ്പടിച്ച ഒരുകാട്ടാനയെയും അയ്യപ്പ മലയിലേക്ക് കാടുകയറ്റി. കുങ്കിയാനകളും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രാവിലെ മുതല്‍ വൈകിട്ട് വരെ നീണ്ട പരിശ്രമത്തില്‍ കാടുകയറ്റിയത്.
ഇന്‍സ്ട്രുമെന്റേഷന്‍ ഭാഗത്ത് നിലയുറപ്പിച്ചിച്ച ഒരുകൊമ്പനെ ഇന്ന് ഓടിക്കും. മദപ്പാടുള്ള കൊമ്പന് വാളയാര്‍ ഭാഗത്തേക്ക് നീങ്ങിയതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. കോടനാട് നീലകണ്ഠന്, കോന്നി സുരേന്ദ്രന്, അഗസത്യന്‍ എന്നീ കുങ്കിയാനകളും വനപാലകരും ചേര്‍ന്നാണ് ഓടിച്ചത്.
എല്ലാ ദിവസം രാത്രിയും പകലും പെട്രോളിങ് ഉണ്ടാവും. ആറങ്ങോട്ടുകുളമ്പില്‍ ക്യാമ്പ് ചെയ്യും. രണ്ടുമാസത്തിനിടെ കാട്ടാനയിറങ്ങി കൊട്ടേക്കാട്, ആറങ്ങോട്ടുകുളമ്പ്, മലമ്പുഴ എന്നിവിടങ്ങളില്‍ ഏക്കറുകണക്കിന് കൃഷിയാണ് നശിപ്പിച്ചത്. ഭയപ്പാടോടെയല്ലാതെ പകല്‍ സമയത്ത് പോലും ഇവിടങ്ങളില്‍ സഞ്ചരിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: