തിരുവനന്തപുരം: ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ചൈനയെ വളഞ്ഞിട്ടക്രമിക്കുകയാണെന്ന പ്രസ്താവനയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോയെന്ന് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്. നിലപാട് ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് തുറന്നുപറയാന്‍ സിപിഎം നേതൃത്വം ആര്‍ജ്ജവം കാണിക്കണം. ചോറിങ്ങും കൂറ് ചൈനയിലുമാണ് സിപിഎമ്മിന് എല്ലാ കാലത്തും. ചൈനീസ് ചാരപ്പണിക്ക് ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവരാണ് ഇന്ത്യയിലേയും കേരളത്തിലേയും സിപിഎം നേതാക്കളെന്നും കെ. സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
2018 ജനുവരി 17ന് സിപിഎം എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടണ് ചൈനയെ പിന്തുണച്ച് ഇന്ത്യയ്ക്കെതിരെ കോടിയേരി പരസ്യ നിലപാട് എടുത്തത്. ചൈനക്കെതിരേയുള്ള സാമ്രാജ്യത്വ കേന്ദ്രീകരണത്തില്‍ അമേരിക്കയ്ക്കൊപ്പമാണ് ഇന്ത്യ. അമേരിക്ക കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ ശക്തിയായി ചൈന മാറിക്കഴിഞ്ഞു. 2020-ഓടെ ലോകത്തെ ഒന്നാമത്തെ ശക്തിയായി മാറാനുള്ള ശ്രമങ്ങളാണ് ചൈന നടത്തുന്നത്.
തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റൊരു രാജ്യത്തെയും ഇടപെടാന്‍ അനുവദിക്കില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തിയിരിക്കുന്നത്. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ വേറേതെങ്കിലും രാജ്യം ഇടപെട്ടാല്‍ തങ്ങളുടെ നയം വ്യക്തമാക്കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസ് പ്രഖ്യാപനത്തിനു ശേഷം അമേരിക്കയുടെ നേതൃത്വത്തില്‍ ചൈനക്കെതിരേ സാമ്രാജ്യത്വത്തിന്റെ ഒരു കേന്ദ്രീകരണം നടന്നുവരികയാണ്. അമേരിക്ക, ജപ്പാന്, ഓസ്ട്രേലിയ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ അച്ചുതണ്ടാണ് രൂപപ്പെട്ടിരിക്കുന്നത്. ഇന്ത്യ ചൈനക്കെതിരെ നീങ്ങരുതെന്നും കോടിയേരി പറഞ്ഞിരുന്നു.
ചൈനയിലേയും കൊറിയയിലേയും മറ്റും കമ്യൂണിസ്റ്റ് പാര്‍ട്ടികളോട് സി.പി.എമ്മിനുള്ള ആഭിമുഖ്യം അവര്‍ സ്വീകരിക്കുന്ന സാമ്രാജ്യത്വ നിലപാടുകൊണ്ടുമാത്രമാണ്. ഇന്ത്യയിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച്, ഇവിടത്തെ വിപ്ലവ പാത പാര്‍ട്ടി തീരുമാനിക്കുമെന്നാണ് കോടിയേരി പറഞ്ഞത്. ഈ നിലപാടില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോയെന്നാണ് കോടിയേരിയോട് കെ. സുരേന്ദ്രന് ചോദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: