കുമരകം: കുമരകം പള്ളിച്ചിറയില്‍ വീണ്ടും സിപിഎം ആക്രമണം. ബിജെപി പ്രവര്‍ത്തകനായ ശാസ്താം പറമ്പില്‍ ബിജുവിന്റെ മിനിവാന്‍ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തു.കുടിവെള്ള വിതരണത്തിന് ഉപയോഗിച്ചിരുന്ന വാഹനത്തിന്റെ ടയറുകള്‍ കുത്തി കീറുകയും,അതില്‍ ഉണ്ടായിരുന്ന മോട്ടര്‍,വണ്ടിയുടെ ബാറ്ററി എന്നിവ ഉള്‍പ്പെടെ കവരുകയും ചെയ്തു.
വീട്ടിലേക്ക് നടപ്പാത മാത്രമുള്ള ബിജു സ്ഥിരമായി റോഡിന്റെ വശത്തായാണ് വാഹനം പാര്‍ക്ക് ചെയ്യുന്നത്. ഇത് അഞ്ചാം തവണയാണ് അക്രമികള്‍ ഈ വാഹനം തകര്‍ക്കുന്നത്. കഴിഞ്ഞ നാല് തവണയും കുമരകം പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒരാള്‍ക്ക് എതിരെ പോലും ഒരു നടപടിയും സ്വീകരിച്ചില്ല. പോലീസിന്റെ അലംഭാവവും, സിപിഎമ്മിനോടുള്ള വിധേയത്വവുമാണ് തുടര്‍ച്ചയായുള്ള അക്രമണത്തിന് കാരണമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: