തൃശൂര്‍: നവവധു ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷ്. അപ്രതീക്ഷതമായി കുഴഞ്ഞ് വീണാണ് ശ്രുതി മരിച്ചതെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നപ്പോള്‍ കൊലപാതകമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം ശ്രുതിയുടെ ഭര്‍ത്താവ് അരുണ്‍ ബന്ധപ്പെട്ടില്ലെന്നാണ് ശ്രുതിയുടെ വീട്ടുകാര്‍ പറയുന്നത്. ഭര്‍തൃ വീട്ടുക്കാരുടെ പെരുമാറ്റത്തിലും സംശയമുണ്ട്. ഇതുവരെ യാതൊരുവിധ തെളിവുകളും ശേഖരിക്കാനോ പ്രതിയെ കണ്ടെത്താനോ പോലീസിന് സാധിച്ചിട്ടില്ല. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് അന്വേഷണം നടത്തുന്ന അന്തിക്കാട് പോലീസിന്റേതെന്നും ശ്രുതിയുടെ കൊലപതകിയെ കണ്ടെത്തുന്നതിന് സമഗ്ര അന്വേഷണം വേണമെന്നും എ. നാഗേഷ് പറഞ്ഞു.
ശ്രുതിയുടെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് സുധീഷ് മേനോത്തുപറമ്പില്‍, ബി.ജെ.പി ജില്ലാ വസ് പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ്ബ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: