തിരുവനന്തപുരം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വിരമിച്ച ജീവനക്കാരന് അര്‍ഹമായ പെന്ഷന് കുടിശിക കാലതാമസം കൂടാതെ നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
കമ്മ്യൂട്ടേഷന്‍, ഗ്രാറ്റുവിറ്റി തുടങ്ങിയവ ലഭിച്ചിട്ടില്ലെന്ന് പരാതിപ്പെട്ട് ജേക്കബ് ജോണ്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ്. 2019 മാര്‍ച്ചിലാണ് പരാതിക്കാരന് പെന്ഷന് രേഖകള്‍ ഓഫീസില്‍ സമര്‍പ്പിച്ചതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു.
ലീവ് സറണ്ടറും ഡിഎ കുടിശികയും നല്‍കിക്കഴിഞ്ഞു. ഓഡിറ്റ് പരാമര്‍ശം നിലനില്ക്കുന്നതു കൊണ്ടാണ് പ്രോവിഡന്റ് ഫണ്ട് തുക നല്കാന് കഴിയാതിരിക്കുന്നത്. കാഷ്യറുടെ ചുമതല പരാതിക്കാരന് ഉണ്ടായിരുന്നതു കൊണ്ടാണ് ഓഡിറ്റ് റിപ്പോര്‍ട്ടിനു വേണ്ടി കാത്തിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരന്റെ പെന്ഷന്, സര്‍വീസ് ബുക്കുകള്‍ സാംസ്കാരിക വകുപ്പ് അധ്യക്ഷന്റെ ഓഫീസിലേക്ക് അയച്ചു കൊടുത്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: