ന്യൂദല്‍ഹി: ഇന്ത്യയുമായി കാലങ്ങളായി അടുത്ത സൗഹൃദമുള്ള നേപ്പാളിന്റെ മനംമാറ്റത്തിന് കാരണം ചൈന. നേപ്പാളിനുണ്ടായ ചില ചില്ലറ പ്രശ്‌നങ്ങള്‍ ചൈന കഴിയുന്നത്ര ഊതി വീര്‍പ്പിക്കുകയാണ് ഉണ്ടായത്.
നേപ്പാളുമായുള്ള അതിര്‍ത്തി പ്രശ്‌നത്തില്‍ 98 ശതമാനവും ചര്‍ച്ചയിലൂടെ പരിഹരിച്ചു കഴിഞ്ഞതാണെന്ന് മേജര്‍ ജനറല്‍ (റിട്ട.) അശോക് കെ. മേത്ത ചൂണ്ടിക്കാട്ടുന്നു. സുസ്ത, കാലാപാനി എന്നീ പ്രദേശങ്ങള്‍ മാ്രതമാണ് തര്‍ക്കഭൂമിയായി നിലകൊള്ളുന്നത്. പല കാരണങ്ങളില്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ഒലിയുടെ ജനപിന്തുണ നഷ്ടമായി. രാജ്യം കൊറോണ കൈകാര്യം ചെയ്തതിനെക്കുറിച്ചുപോലും വലിയ ഭിന്നതയാണ് ജനങ്ങള്‍ക്കിടയിലുണ്ടായിട്ടുള്ളത്.
ഈ സമയം ചൈന തന്ത്രപൂര്‍വം അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ഇടപെട്ട് ദേശീയ വികാരം ആളിക്കത്തിക്കുകയായിരുന്നു. അങ്ങനെ ഒലിയുടെ നഷ്ടപ്പെട്ട ജനപിന്തുണ ആര്‍ജ്ജിച്ചെടുക്കാനായി ചൈന ഒപ്പം കൂടുകയായിരുന്നു. അടുത്തിടെ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായിരുന്നു. പക്ഷെ ഇന്ത്യ കടുത്ത നിലപാട് എടുക്കുകയും ചൈനയ്‌ക്ക് സൈന്യത്തെ പിന്‍വലിക്കേണ്ടിവരികയും ചെയ്തതോടെ അവര്‍ക്ക് കൂടുതല്‍ മുറിവേറ്റു. അവര്‍ ആ അവസരം മുതലെടുക്കാന്‍ ശ്രമിക്കുകയും അങ്ങനെ നേപ്പാള്‍ മാറ്റിവന്നിരുന്ന പുതിയ മാപ്പ് അവരെക്കൊണ്ട് പുറത്തെടുപ്പിക്കുകയുമായിരുന്നുവെന്നാണ് സൂചന. ഇന്ത്യക്കെതിരെ പാക്കിസ്ഥാനെയും നേപ്പാളിനെയും തിരിക്കാന്‍ എന്നും ചൈന ശ്രമിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: