ബെംഗളൂരു: സൈക്കിളില്‍ സഞ്ചരിച്ച് ജനങ്ങളുമായി നേരിട്ട് സംവദിച്ച് ബിജെപി എംഎല്‍എ. ബെളഗാവി സൗത്ത് എംഎല്‍എ അഭയ് പാട്ടീല്‍ ആണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച ദിവസം സൈക്കിളിലെത്തി വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും പ്രശ്നങ്ങള്‍ ജനങ്ങളോട് നേരിട്ടു ചോദിച്ചു മനസ്സിലാക്കുകയും ചെയ്യുന്നത്. ജനകീയ പ്രശ്നങ്ങള്‍ ഉടന്‍ തന്നെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി നടപടി സ്വീകരിക്കും.
സൈക്കിളില്‍ സഞ്ചരിക്കുന്നതിലൂടെ ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നം എന്താണെന്ന് അറിയാന്‍ സാധിക്കുമെന്ന് അഭയ് പാട്ടീല്‍ പറഞ്ഞു. അതിനാലാണ് ആഴ്ചാവസാനം സൈക്കിളിലെത്തി ജനങ്ങളുടെ പ്രശ്നത്തെ കുറിച്ച് പഠിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പല സ്ഥലത്തും ഖരമാലിന്യ ശേഖരണം, സംസ്ക്കരണം എന്നിവ വലിയ പ്രശ്നമാണ്. ഇതു പരിഹരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ആ ഉദ്യോഗസ്ഥരുടെ കാറുകളില്‍ മാലിന്യം നിക്ഷേപിക്കുമെന്ന് എംഎല്‍എ മുന്നറിയിപ്പ് നല്കി.
ബെളഗാവി ജില്ലയിലെ ബിജെപിയുടെ പ്രമുഖനായ നേതാവാണ് അഭയ് പട്ടീല്‍. ആര്‍എസ്എസിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തിയത്. 1994-ല്‍ ബിജെപി വാര്‍ഡ് പ്രമുഖായി ബിജെപിയില്‍ എത്തി. 1996-ല്‍ ബാഗേവാഡി നിയോജകമണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലക്കാരനായി. 2005-07ല്‍ യുവമോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റായിരുന്നു.
1999-ല്‍ ബാഗേവാഡി മണ്ഡലത്തില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2004-ല്‍ വീണ്ടും ഇതേ മണ്ഡലത്തില്‍ മത്സരിച്ച അഭയ് വിജയിച്ചു.
2008-ല്‍ ബെളഗാവി സൗത്തില്‍ നിന്ന് മത്സരിച്ച് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 2013-ല്‍ വീണ്ടും മത്സരിച്ചെങ്കിലും ബിജെപിയെ ആഭ്യന്തര പ്രശ്നങ്ങള്‍ കാരണം നേരിയ വോട്ടിന് പരാജയപ്പെട്ടു. ബിജെപി കര്‍ണാടക മഹാസമ്പര്‍ക്ക അഭിയാന് സഹ സമ്പര്‍ക്ക പ്രമുഖായിരുന്നു. 2018-ബെളഗാവി സൗത്തില്‍ നിന്ന് 58692 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: