Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വീണ്ടും ചൈനയില്‍ പിടിമുറുക്കി കൊറോണ, ഇക്കുറി ബീജിങ്ങില്‍; ജനവാസ കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവ അടച്ചിടാന്‍ നിര്‍ദ്ദേശം

ഇറക്കുമതി ചെയ്ത സാല്‍മണ്‍ മത്സ്യം വില്‍ക്കുന്ന കടയിലാണു വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ബെയ്ജിങ്ങിലെ ഏറ്റവും തിരക്കുള്ള സിന്‍ഫാദി മാര്‍ക്കറ്റില്‍ ഇറക്കുമതി ചെയ്യുന്ന സാല്‍മണ്‍ മത്സ്യം വില്‍ക്കുന്ന കടയില്‍ മീന്‍ വെട്ടാന്‍ ഉപയോഗിക്കുന്ന പലകയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 02:24 pm IST
in World

ബീജിങ് : ചൈനയില്‍ വീണ്ടും കൊറോണ വൈറസ് വ്യാപകമാകുന്നു. രാജ്യത്ത് നിന്നും വൈറസിനെ തുടച്ചു നീക്കിയെന്ന് ചൈനീസ് അധികാരികളുടെ അവകശ വാദങ്ങള്‍ക്കിടെയാണ് വീണ്ടും രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ വുഹാനില്‍ ആയിരുന്നെങ്കില്‍ ഇത്തവണ തലസ്ഥാനമായ ബീജിങ്ങിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  

വടക്കുപടിഞ്ഞാറന്‍ ഹയ്ദിയാന്‍ ജില്ലയിലെ ഒരു മൊത്തക്കച്ചവട കേന്ദ്രത്തിലാണു പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ പ്രദേശത്തിന് ചുറ്റുമുള്ള പത്ത് നവാസകേന്ദ്രങ്ങളും, മാര്‍ക്കറ്റും സമീപത്തുള്ള സ്‌കൂളുകളും അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു. ഇവിടത്തെ ജനങ്ങളോടു വീടുകളില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടു.

ഇറക്കുമതി ചെയ്ത സാല്‍മണ്‍ മത്സ്യം വില്‍ക്കുന്ന കടയിലാണു വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ബെയ്ജിങ്ങിലെ ഏറ്റവും തിരക്കുള്ള സിന്‍ഫാദി മാര്‍ക്കറ്റില്‍ ഇറക്കുമതി ചെയ്യുന്ന സാല്‍മണ്‍ മത്സ്യം വില്‍ക്കുന്ന കടയില്‍ മീന്‍ വെട്ടാന്‍ ഉപയോഗിക്കുന്ന പലകയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. 

രോഗബാധയുള്ള കടയുടമയില്‍നിന്നോ മീന്‍ വാങ്ങാന്‍ എത്തിയവരില്‍ നിന്നോ ആകാം വൈറസ് എത്തിയതെന്നാണ് നിഗമനം. ഇതോടെ നഗരത്തിലെ ഭക്ഷ്യവിതരണ ശൃംഖലയില്‍ പരിശോധന ശക്തമാക്കാനും അധികൃതര്‍ തീരുമാനിച്ചു. പല മാര്‍ക്കറ്റുകളും അടച്ചു.  

വുഹാനില്‍ മാംസമാര്‍ക്കറ്റില്‍നിന്നു വൈറസ് പടര്‍ന്നുവെന്നു കരുതുന്നതു പോലെ ബെയ്ജിങ്ങില്‍ തെക്കന്‍ ഭാഗത്തുള്ള ഒരു മാംസ, പച്ചക്കറി മാര്‍ക്കറ്റില്‍നിന്നാണ് രോഗവ്യാപനം ഉണ്ടായതെന്നാണു നിഗമനം. അതേസമയം നിലവിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊറോണ വൈറസിനെ സ്വീകരിക്കുന്ന ഘടകങ്ങള്‍ സസ്തനികളില്‍ മാത്രമാണുള്ളത്. മത്സ്യം വഴി ഇതുണ്ടാകില്ലെന്നുമാണ് വിലയിരുത്തുന്നത്.  

ഞായറാഴ്ച 57 പുതിയ കേസുകളാണ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രിലിനു ശേഷം ഒറ്റ ദിവസം ഇത്രയേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമായാണ്. ഇതില്‍ 36 എണ്ണവും ബെയ്ജിങ്ങില്‍ സമ്പര്‍ക്കത്തിലൂടെ പകര്‍ന്നതാണെന്നാണ് അധികൃതരെ ആശങ്കപ്പെടുത്തുന്നത്.  

മാര്‍ക്കറ്റില്‍ ഏതു വിധേനയാണ് വൈറസ് എത്തിയതെന്ന് ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. വവ്വാലുകള്‍, വെരുകുകള്‍ എന്നിവയില്‍ വൈറസ് സംഭരിക്കപ്പെടുന്നതു പോലെ മീനുകളില്‍ ഉണ്ടാകില്ലെന്നാണ് ഇതുവരെയുള്ള തെളിവുകള്‍ സൂചിപ്പിക്കുന്നത്.

Tags: chinacovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

അതിഥിത്തൊഴിലാളികളുടെ 5 കിലോഗ്രാം എൽപിജി സിലിണ്ടർ ക്വോട്ട ഇരട്ടിയാക്കി കേന്ദ്രസർക്കാർ

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.