കോഴിക്കോട്: ബി.കെ. കനാല്‍ (ബേപ്പൂര്‍ – കല്ലായി കനാല്‍)ന്റെ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രക്ഷോഭത്തിലേക്ക്. കോഴിക്കോട് കോര്പറേഷന് പരിധിയില്‍ ബേപ്പൂര്‍ മുതല്‍ കല്ലായി വരെയാണ് കനാല്‍. പായലും പുല്ലും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കയ്യേറ്റവും മൂലം ഒഴുക്ക് തടസ്സപ്പെട്ട നിലയിലാണ്.
മുന്‍വര്‍ഷങ്ങളില്‍ പ്രളയമുണ്ടായപ്പോള്‍ കനാലിന്റെ സമീപവാസികള്‍ക്ക് വെള്ളപ്പൊക്കം അനുഭവിക്കേണ്ടിവ ന്നിരുന്നു. നിലവിലെ അവസ്ഥ അതിലും ഗുരുതരമാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇനിയും ഒരു പ്രളയം ഉണ്ടായാല്‍ ദുരിതാശ്വാസ ക്യാമ്പില്‍ താമസിക്കാന്‍ വളരെ ബുദ്ധിമുട്ടേണ്ടി വരുമെന്ന് സമീപവാസികള്‍ പറയുന്നു.
ബികെ കനാലിലെ മാലിന്യങ്ങള്‍ നീക്കി ആഴം കൂട്ടി നീരൊഴുക്ക് വീണ്ടെടുക്കണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു. യുവമോര്‍ച്ച ബേപ്പൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനകീയ ഒപ്പുശേഖരണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: