ന്യൂദല്‍ഹി: കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓണ്‍ലൈനില്‍ ഓഡര്‍ ചെയ്ത ആള്‍ക്ക് ആമസോണ്‍ നല്‍കിയത് ഭഗവത് ഗീത. കൊല്‍ക്കത്ത സ്വദേശി സുദീര്‍ത്ഥ ദാസിനാണ് ഇത്തരമൊരു ഓഡര്‍ മാറ്റി ലഭിച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായ സുദീര്‍ത്ഥ ദാസ് കഴിഞ്ഞ ബുധനാഴ്ചയാണ് ആമസോണിലൂടെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഓര്‍ഡര്‍ ചെയ്തത്. തുടര്‍ന്ന് ബുക്കിങ് സ്ഥിരീകരിച്ചുകൊണ്ടുള്ള മെസേജും സുദീര്ത്ഥയ്ക്ക് ലഭിച്ചിരുന്നു. ഒപ്പം ബുക്ക് എന്ന് ലഭിക്കുമെന്നുള്ള അറിയിപ്പും മൈാബൈലില്‍ എത്തിയിരുന്നു.
എന്നാല്‍ ശനിയാഴ്ച ഇദേഹത്തിന്റെ വീട്ടിലെത്തിയത് ഭഗവത് ഗീതയുടെ സംക്ഷിപ്ത രൂപമാണ്. തെറ്റയ പുസ്തകമാണ് അയച്ചതെന്നും പാക്കേജ് നിരസിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും സുദീര്‍ത്ഥ ദാസിന് അതിനു കഴിഞ്ഞില്ല.
വീട്ടിലെത്തി പാഴ്സല്‍ തുറന്നപ്പോഴാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയ്ക്ക് പകരം ഭഗവത് ഗീതയാണ് ലഭിച്ചതെന്ന് കണ്ടത്. പെന്ഗ്വിന് പ്രസിദ്ധീകരിച്ച ഭഗവത് ഗീതയുടെ സംക്ഷിപ്ത രൂപമാണ് ആമസോണ്‍ ഇയാള്‍ക്ക് നല്‍കിയത്. തുടര്‍ന്ന് ഓഡര്‍ മാറിപ്പോയെന്ന് കാട്ടി ഇദേഹം സാമൂഹ്യമാധ്യമങ്ങളില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതോടെയാണ് സംഭവം വൈറലായത്. സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്കും ട്രോളുകള്‍ക്കുമാണ് സംഭവം വഴിവെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: