ന്യൂദല്‍ഹി : അതിര്‍ത്തിയില്‍ സംഭവിക്കുന്നത് എന്താണെന്ന് ശരിയായ സമയത്ത് തന്നെ വെളിപ്പെടുത്തും. ദുര്‍ബലമായ രാജ്യമല്ല ഇന്ത്യയെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ജമ്മു ജന്‍ സംവാദ് റാലിയെ വീഡിയോ കോണ്‍ഫറന്‍സിങ് വഴി അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യ- ചൈന, അതിര്‍ത്തിയുമായി ബന്ധപ്പെട്ട് ചര്ച്ചനടക്കുന്നതിലാണ് കേന്ദ്രമന്ത്രിയുടെ ഈ പ്രതികരണം. ഇന്ത്യ ദുര്‍ബല രാജ്യമല്ല. നമ്മുടെ ദേശീയ അഭിമാനത്തില്‍ നിന്ന് ഒരു വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ മുതിരില്ല. അതിര്‍ത്തിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യമുന്നയിക്കുന്നുണ്ട്. ശരിയായ സമയത്ത് ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കും.
അതിര്‍ത്തി വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ പ്രതിപക്ഷം താത്പ്പര്യം കാണിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരും ഇതിനെ അനുകൂലിക്കുകയാണ്. ഇരു രാജ്യങ്ങളുടേയും ഉന്നത തല പ്രതിനിധികള്‍ ചര്‍ച്ച നടത്തി വരികയാണ്. പ്രശ്നം പരിഹരിക്കപ്പെടുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.
അതേസമയം പാക്കിസ്ഥാന്റെ അധീനതയിലുള്ള കശ്്മീരിലെ ആളുകള്‍ ഇന്ത്യയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവരാണ്. കേന്ദ്ര ഭരണ പ്രദേശമായതോടെ സംസ്ഥാനത്ത് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കശ്മീരില്‍ വന്‍ വികസനത്തിലേക്കാണ് ചുവട് വെയ്ക്കുന്നതെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: