കൊച്ചി : സ്ത്രീകളോട് മാന്യമായി എങ്ങിനെ പെരുമാറണം എന്ന് പഠിപ്പിച്ച ഫെമിനിച്ചികളൊക്കെ ഇപ്പോള്‍ മാലാപാര്‍വതിയുടെ മകന്റെ വിഷയത്തില്‍ പ്രതികരിക്കാത്തതെന്തെന്ന് രൂക്ഷ വിമര്‍ശനവുമായി യുവതി. ചെങ്ങന്നൂര്‍ സ്വദേശിയായ സുജയാണ് ഇതിനെതിരെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.
കസബ സിനിമയിലെ ഒരു രംഗം ചൂണ്ടിക്കാട്ടി സ്ത്രീയ്ക്ക് സമൂഹത്തിലെ വില സംബന്ധിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പഠിപ്പിച്ച ഇവരൊക്കെ ഇപ്പോള്‍ എവിടെയാണ്. എന്നും അവര്‍ ചോദിച്ചു. മാലാ പാര്‍വതി ഒന്നാന്തരമൊരു ഫെമിനിസ്റ്റാണ്. അവരുടെ മകന് പല സ്ത്രീകളുടെ മാനത്തിനും വില ഇട്ടിട്ടുണ്ട്. എന്നിട്ടും കസബ എന്ന വെറുമൊരു സിനിമയൂടെ പേരില്‍ കോലാഹലം സൃഷ്ടിച്ച നടി പാര്‍വതിക്കും ഗീതു മോഹന്‍ ദാസിനും റിമാ കല്ലിങ്കലിനൂം ഒന്നും സ്ത്രീയെ ഓര്‍ത്ത് ഇപ്പോ പൊള്ളുന്നില്ലേ.
കസബ സിനിമ കാരണം സ്ത്രീയുടെ മാനം പോയേ എന്ന് വിളിച്ച് കൂവിയ ഫെമിനിച്ചികളിലെ മഹാറാണി പാര്‍വതി തിരുവോരത്ത്. എവിടെ പോയി സേ സേ എന്ന് പറഞ് ഷോ ഇറക്കിയ ഗീതു അക്ക. എവിടെ പോയി അച്ഛന് പൊരിച്ച മത്തി കൊടുക്കാത്ത ഒറ്റക്കാരണം കൊണ്ട് ഫെമിനിസ്റ്റ് ആയ റീമാ കല്ലിങ്കല്‍. ഒറ്റ ഒരെണ്ണത്തിനെയും കാണാനില്ലല്ലോ. സ്ത്രീയുടെ മാനവും ഇവര്‍ക്ക് വിഷയമല്ല സ്ത്രീയുടെ വിലയും ഇവര്‍ക്ക് വിഷയമല്ല.
കസബ വിഷയം ചര്‍ച്ചയായതോടെ ഇത് സിനിമയാണെന്നും, അതുകണ്ട് ഒരു പുരുഷനും പെണ്ണിന്റെ മടിക്കുത്തിന പിടിക്കില്ല. ഇതിനെതിരെ വിമര്‍ശനവുമായി എത്തുന്നവര്‍ സാധാരണക്കാരി ആയ ഒരു സ്ത്രീക്ക് വേണ്ടി പ്രതികരിക്കില്ലെന്നും സുജ മുമ്പ് ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടിരുന്നു. ഇതോടെ സുജയ്ക്കെതിരേയും മാലാ പാര്വതിയുള്പ്പടെയുള്ളവര് അന്ന് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: