അഞ്ചാലുമൂട്: വെള്ളിയാഴ്ച വൈകിട്ട് സഹോദരങ്ങളായ അജ്മലിനും ആസിയക്കുമൊപ്പം അടുത്ത വീട്ടില്‍ ടി വി കാണുകയായിരുന്ന അജ്മിയെ അമ്മ എത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. അജ്മിയോട് പ്രാര്‍ത്ഥന നടത്താന് അവശ്യപ്പെട്ട ശേഷം തൊട്ടടുത്ത വീട്ടില്‍ നിന്നും ഇളയ കുട്ടികളെ വീട്ടിലേക്ക് തിരികെ വിളിച്ചുകൊണ്ടു വന്ന അമ്മ കണ്ടത് അജ്മി തൂങ്ങി നില്‍ക്കുന്നതായിരുന്നു.
നിലവിളി കേട്ട് ഓടിക്കൂടിയവരില്‍ രണ്ടുപേര്‍ അജ്മിയെ ബൈക്കില്‍ അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതര്‍ അഞ്ചാലുംമൂട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അതേസമയം മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് അമ്മയും മുത്തശ്ശനും ആവശ്യപെട്ടു.
അച്ഛന്റെ സുഹൃത്തുക്കളായ ചിലര്‍ ഇടയ്‌ക്കിടെ വീട്ടില്‍ എത്തുന്നുണ്ടെന്നും ഇവര്‍ക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്നും ഇവര്‍ ആരോപിച്ചു.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും അനേഷണം ആരംഭിച്ചതായും അഞ്ചാലുംമൂട് പോലീസ് അറിയിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് അജ്മിക്ക് പാമ്പുകടി ഏറ്റിരുന്നു.
അന്വേഷണം വേണം: എബിവിപി
കൊല്ലം: പ്രാക്കുളത്ത് ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിലെ ദുരൂഹതകള്‍ അന്വേഷിക്കണമെന്ന് എബിവിപി. മരണത്തില്‍ കഞ്ചാവ് മാഫിയയുടെ പങ്ക് അന്വേഷിക്കണം. സംഭവത്തില്‍ വളരെയധികം ദുരൂഹതകള്‍ ഉണ്ട്. ഉന്നതതലത്തില്‍ അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടു വരണമെന്ന് എബിവിപി ജില്ലാ പ്രസിഡന്റ് ശ്രീവിശാഖ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: