മുക്കം: കാലവര്‍ഷം ആരംഭിക്കുകയും വിവിധ പോലീസ് സ്റ്റേഷന് പരിധികളില്‍ മോഷണം നടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മുക്കം പോലീസിന്റെ മുന്നറിയിപ്പ്. റസിഡന്‍സ് അസോസിയേഷനുകളും ക്ലബ്ബുകളും കൂട്ടായ്മകളും മറ്റും ഇക്കാര്യത്തില്‍ ആവശ്യമായ ബോധവത്കരണം നല്‍കണമെന്നും പോലീസ് അറിയിച്ചു.
രാത്രിയില്‍ കൃത്യമായ സമയം ക്രമീകരിച്ചു അലാറം പ്രവര്‍ത്തിപ്പിച്ചു എഴുന്നേറ്റ് വീടും പരിസരവും അടുത്തുള്ള വീടുകളുടെ പരിസരവും നിരീക്ഷിക്കണമെന്നും സംശയകരമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നുമാണ് പോലീസിന്റെ നിര്‍ദ്ദേശം.
മുക്കം പോലീസ് സ്റ്റേഷനിലെ ഫോണ്‍ നമ്പറും(0495 2297133) അടുത്ത വീടുകളിലെ ഫോണ്‍ നമ്പറും പെട്ടെന്ന് ഡയല് ചെയ്യാന്‍ കഴിയുംവിധം ഫോണില്‍ സേവ് ചെയ്തു വയ്ക്കണമെന്നും പൊലീസ് നിര്‍ദ്ദേശിക്കുന്നു. റസിഡന്‍സ് അസോസിയേഷനുകള്‍ കേന്ദ്രീകരിച്ചു സാധിക്കുന്നവര്‍ നൈറ്റ്— വിഷന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. ഒരു ക്യാമറയെങ്കിലും റോഡ് കാണത്തക്ക വിധത്തില്‍ സെറ്റ് ചെയ്യണം. വീടുവിട്ടു പോകുന്നവര്‍ പോലീസ് സ്റ്റേഷനിലും അയലത്തെ വീടുകളിലും അറിയിക്കേണ്ടതും വീടിനു പുറത്തുള്ള ലൈറ്റുകള്‍ പ്രകാശിപ്പിക്കണമെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: