നെടുങ്കണ്ടം: പ്ലാസ്റ്റിക് മറച്ച കൂരക്കുള്ളില്‍ കഴിയുന്ന നിര്‍ദ്ധന കുടുംബത്തിന് സഹായവുമായി ജനകീയസമിതി. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പുത്തന്‍പുരയ്ക്കല്‍ രതീഷിനും സൗമ്യക്കും രണ്ട് പെണ്മക്കള്ക്കും അന്തിയുറങ്ങാന്‍ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ആണ് ജനകീയ സമതി രംഗത്തെത്തിയിരിക്കുന്നത്.
താമസിച്ചുകൊണ്ടിരുന്ന വീടിന് പ്രകൃതിക്ഷോഭത്തില്‍ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം മറ്റൊരു സ്ഥലം വാങ്ങി പ്ലാസ്റ്റിക് മറച്ച ഷെഡില്‍ ആയിരുന്നു സൗമ്യയും ഭര്‍ത്താവും രണ്ട് പെണ്‍കുട്ടികളും ഈ കാലയളവില്‍ താമസിച്ചുകൊണ്ടിരുന്നത് ലൈഫ് ഭവന പദ്ധതിയില്‍ വീടിന് അപേക്ഷ നല്‍കിയെങ്കിലും റേഷന്‍ കാര്‍ഡ് പുതിയത് ആയതിനാല്‍ ലിസ്റ്റില്‍ ഇടം പിടിച്ചില്ല. നാലു വര്‍ഷക്കാലമായി ഇവര്‍ ഈ പ്ലാസ്റ്റിക് മറിച്ച് വീട്ടില്‍ ഉള്ളിലാണ് കഴിഞ്ഞുകൂടുന്നത്.
ഇവരുടെ ദയനീയാവസ്ഥ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നെടുങ്കണ്ടത്തെ പൊതുപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജനകീയ സമതി രൂപീകരിച്ച് വീട് നിര്‍മ്മിച്ചു നല്കാന് തീരുമാനിച്ചത്. മഴ ശക്തിപ്രാപിക്കുന്നതിന് മുമ്പ് ഇവര്‍ക്ക് അടച്ചുറപ്പുള്ള വീട് നിര്‍മ്മിക്കാനാണ് ജനകീയ സമിതിയുടെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: