കൊട്ടാരക്കര: വിവാദമായ ഭൂമി വാങ്ങല്‍ നീക്കത്തില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിന്മാറഫി. കഴിഞ്ഞ ദിവസം കൊട്ടാരക്കര ദേവസ്വം ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് 92 സെന്റിനൊപ്പം 55 സെന്റ് കൂടി വാങ്ങാനുള്ള ആലോചന ഉപേക്ഷിച്ചതായി പറഞ്ഞത്.
ദേവസ്വം ഭൂമി എക്സൈസ് കൈയേറിയത് ഒഴിപ്പിക്കാന്‍ കൂട്ടാക്കാതെ വഴിയില്ലാത്തതും ചതുപ്പുകളുമായ വസ്തുക്കള്‍ വികസനത്തിന്റെ പേരില്‍ ഏജന്റുമാര്‍ മുഖേന അമിതവിലയ്ക്ക് വാങ്ങി ക്കൂട്ടുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. മഹാഗണപതി ക്ഷേത്രത്തിന്റെ ഫണ്ട് അന്യാധീനപ്പെടുത്തുന്നെന്ന് ആരോപിച്ച് ദേവസ്വം മെമ്പറെ വിളിച്ചിറക്കി ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും പ്രസിഡന്റിനെതിരെ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വന്‍പോലീസ് കാവലിലാണ് ദേവസ്വം ഓഫിസില്‍ യോഗം നടന്നത്. റിയല്‍ എസ്റ്റേറ്റ് നടത്താന്‍ ദേവസ്വം ബോര്‍ഡില്ലെന്ന് പ്രസിഡന്റ് യോഗത്തില്‍ പറഞ്ഞു.
മൂന്ന് വര്‍ഷം മുന്നേ പ്രസ്താവിച്ചതും നടപ്പിലാക്കാനാവാഞ്ഞതുമായ ഗണപതി ക്ഷേത്രം മാസ്റ്റര്‍പ്ലാന്‍ ആവര്‍ത്തിക്കുകയായിരുന്നു യോഗം. പിഡി മണികണ്ടേശ്വരം ഫണ്ടില്‍ നിന്നും 100 കോടി ചെലവാക്കിയായിരിക്കും ഗണപതിക്ഷേത്രം, പടിഞ്ഞാറ്റിങ്കര ക്ഷേത്രം, പനക്കല്കാവ് എന്നിവ ചേര്‍ന്നതാണ് പുതിയ മാസ്റ്റര്‍ പ്ലാന്‍. ക്ഷേത്രക്കുള നവീകരണം, ഭരണവിഭാഗ ദേവസ്വം ഓഫിസുകള്‍ പൊളിച്ചു മാറ്റി പകരം വാങ്ങിയ 92 സെന്റില്‍ ഓഫീസ് കോംപ്ലക്സ്, പാര്‍ക്കിംഗ്, കണ്വെന്ഷന് സെന്റര്‍, ഗോപുരം, ഓഡിറ്റോറിയം നവീകരണം, ശ്രീകോവിലിന്റെ അറ്റകുറ്റപ്പണി എന്നിവയാണ് പദ്ധതി. പക്ഷെ ഹൈക്കോടതി അനുമതിയോടെയേ ഇത് നടപ്പിലാക്കാന്‍ പറ്റു. ഗണപതിക്ഷേത്രത്തിലെ മുരുകന്റെയും അയ്യപ്പന്റേയും കോവിലിന്റെ നിര്‍മ്മാണത്തിന് അനുമതിയായി. പി ഡി മണികണ്ടേശ്വരം ഫണ്ടില്‍ നിന്നും 24 ലക്ഷവും ഉപദേശസമിതി 6 ലക്ഷവും ചേര്‍ത്ത് 30 ലക്ഷത്തിനാണ് ടെന്‍ഡര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: