കോട്ടയം: ഓണ്‍ലൈന്‍ പഠനത്തിന് വീടുകളില്‍ ടിവിയും മറ്റുമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി സേവാഭാരതി. സൗകര്യമില്ലെന്നു പറഞ്ഞ് സഹായം തേടിയ അഞ്ഞൂറ്റിയമ്പതോളം വീടുകളിലാണ് ഇതുവരെ ടിവികള്‍ നല്‍കിയത്. ഇതില്‍ 200 എണ്ണം പുതിയ ടിവികളാണ്. നാളെ ക്ലാസ് തുടങ്ങുന്ന സാഹചര്യത്തില്‍ ഇന്നും നാളെയുമായി കൂടുതല്‍പേര്‍ക്ക് ടിവി എത്തിച്ചു നല്‍കുമെന്ന് സേവാഭാരതി അറിയിച്ചു.
കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ വൈദ്യുതിയില്ലാത്ത നിരവധി വീടുകളുണ്ടെന്നും ഇവിടങ്ങളില്‍ മൊബൈല്‍ ഫോണുകളും ടാബുകളുമാണ് നല്‍കിയതെന്നും സേവാഭാരതി സംഘടനാ സെക്രട്ടറി യു.എന്‍. ഹരിദാസ് ജന്മഭൂമിയോട് പറഞ്ഞു. അധ്യാപകര്‍ തയാറാക്കിയ നോട്ടുകളും മറ്റും വാട്ട്സ്ആപ്പിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുന്നത്. ഫോണുകളില്ലാത്ത കുട്ടികള്‍ക്ക് ഇതും പ്രശ്നമാണ്. അതിനാലാണ് കുട്ടികള്‍ക്ക് മൊബൈലുകള്‍ നല്കാന് നിര്‍ബന്ധിതരായത്.
രണ്ടു കൊല്ലം മുന്‍പു തന്നെ സേവാഭാരതി അട്ടപ്പാടി, നൂല്‍പ്പുഴ എന്നീ വനവാസി കേന്ദ്രങ്ങളിലായി 800 കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പഠന സൗകര്യമൊരുക്കിയിരുന്നു, അദ്ദേഹം പറഞ്ഞു. വരുംദിവസങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സഹായം തേടുമെന്ന പ്രതീക്ഷയില്‍ അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തുവരികയാണ് സേവാഭാരതി. സംസ്ഥാനത്ത് ലക്ഷണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയും ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: