ഒറ്റപ്പാലം: നഗരസഭ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ പുതിയ കടമുറികളുടെ നിക്ഷേപ തുക കുറക്കുന്നു. നിക്ഷേപ തുക കുറച്ച് വീണ്ടും ലേലം നടത്താന്‍ സ്റ്റിയറിങ് കമ്മിറ്റിയോഗത്തില്‍ ധാരണയായി. 40 ശതമാനം തുക കുറച്ച് ലേലം നടത്താനാണ് ഉദ്ദേശിക്കുന്നത്. വിഷയം അടുത്ത കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച ശേഷം തീരുമാനമെടുക്കും.
നൂറിലേറെ കടമുറികളുള്ള കെട്ടിടം പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഏറ്റെടുക്കാന്‍ ആളുകള്‍ വരാതിരുന്നതും നിക്ഷേപ തുക കുറക്കാന്‍ കാരണമായിട്ടുണ്ട്. 17 മുറികള്‍ മാത്രമാണ് വാടകക്ക് പോയിട്ടുള്ളത്. ഏഴ് ലക്ഷം മുതല്‍ 20 ലക്ഷം വരെയായിരുന്നു നിക്ഷേപതുക നിശ്ചയിച്ചിരുന്നത്.
ബസ് സ്റ്റാന്‍ഡ് കെട്ടിടം നിര്‍മിക്കാനായി 20 കോടിയോളം രൂപയാണ് നഗരസഭ വായ്പയെടുത്തിട്ടുള്ളത്. കടമുറികളുടെ തുക ലഭിക്കുമ്പോള്‍ തിരിച്ചടക്കാമെന്നായിരുന്നു ലക്ഷ്യമെങ്കിലും നടന്നില്ല. നഗരസഭാധ്യക്ഷനു പുറമെ ഉപാധ്യക്ഷ കെ.രത്നമ്മ, സ്ഥിരംസമിതി അധ്യക്ഷര്‍, കക്ഷി നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: