വെട്ടുകിളികള്‍ കേരളത്തിലേക്കും
ഭാരതത്തിലെ രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വെട്ടുകിളി ആക്രമണം കഴിഞ്ഞ ഒരു മാസക്കാലമായി വളരെ രൂക്ഷമാണ്. ഈ വെട്ടുക്കിളികള്‍ മഹാരാഷ്‌ട്രയിലെ നാഗ്പൂര്‍ വരെ എത്തിയിട്ടുണ്ട്.
കാലാവസ്ഥയും വെട്ടുകിളികളും
വെട്ടുകിളികള്‍ ഒരു പ്രദേശത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് കൂട്ടമായി പറക്കുന്നത് കാറ്റിനോടൊപ്പമാണ്. പടിഞ്ഞാറന്‍ കാറ്റിന്റെ ഗതി മാറിയതാണ് പതിവില്‍ നിന്നും വ്യത്യസ്തമായി ഈ കീടം മധ്യഭാരതത്തിലേക്ക് എത്താന്‍ കാരണം. കാലവര്‍ഷത്തിലെ ന്യൂനമര്‍ദ്ദങ്ങളും തെക്കു പടിഞ്ഞാറന്‍ ദിശയിലെ കാറ്റും ശക്തമായി തുടരുന്ന പക്ഷം വെട്ടുകിളികള്‍ കേരളത്തിലേക്കു കടക്കാനുള്ള സാധ്യത കുറവായിരിക്കും. എന്നിരുന്നാലും ഇതില്‍നിന്നും വ്യതിയാനം ഉണ്ടാകുകയും കാലവര്‍ഷത്തോടനുബന്ധിച്ചുള്ള തെക്കുപടിഞ്ഞാറന്‍ കാറ്റ് ദുര്‍ബലമാവുകയും ചെയ്താല്‍ 1954 ല്‍ സംഭവിച്ചതുപോലെ വെട്ടുകിളി ആക്രമണം കേരളത്തിലും പ്രതീക്ഷിക്കാം. അത്തരം സാഹചര്യങ്ങളില്‍ സംസ്ഥാനം അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്.
കേരളത്തില്‍ വെട്ടുക്കിളി ബാധയ്‌ക്കുള്ള സാധ്യത
കേരളത്തില്‍ അടുത്ത കുറച്ച് ദിവസങ്ങളില്‍ ശക്തമായ ന്യൂനമര്‍ദ്ദവും ഉണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനം ഉള്ളതിനാല്‍ തന്നെ വെട്ടുക്കിളി ബാധ കേരളത്തിലെത്താനുള്ള സാധ്യത വിരളമാണ്. ഇതിനോടൊപ്പം തന്നെ രാജസ്ഥാനിലേയും മധ്യപ്രദേശിലേയും വെട്ടുക്കിളി കൂട്ടങ്ങളെ നശിപ്പിക്കാനുള്ള ഊര്‍ജിത നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ എടുത്തിട്ടുമുണ്ട്.
നിരീക്ഷണത്തിന്റെ ആവശ്യകത
വെട്ടുകിളി ബാധ നമ്മുടെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും എത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും എത്തുകയാണെങ്കില്‍ അവ കേരളത്തില്‍ വ്യാപകമായ നാശനഷ്ടമുണ്ടാക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. കാറ്റിന്റെ ദിശ അറിയുന്നതിനായി https://earth.nullschool.net- എന്ന വെബ്‌സൈറ്റ് ദൈനംദിനം നിരീക്ഷിക്കുകയും കാറ്റിന്റെ ദിശ മാറുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുമുണ്ട്. കേരളത്തിലേക്ക് വെട്ടുക്കിളിക്കൂട്ടം എത്തുകയാണെങ്കില്‍ അവ പാലക്കാട് ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളിലൂടെയാകാനാണ് സാധ്യത. ഈ പഞ്ചായത്തുകള്‍ കാര്‍ഷിക മേഖലയായതിനാല്‍ തന്നെ അവിടെ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ പാലക്കാട് ജില്ലയില്‍ നിരീക്ഷണം ശക്തമാക്കുകയും വേണം. അതുപോലെ തന്നെ കൃഷി വകുപ്പിന് കീഴിലുള്ള വിള ആരോഗ്യ പരിപാലന പദ്ധതിയിലെ കീട നിരീക്ഷണ നടപടികള്‍ ശക്തിപ്പെടുത്തി റിപ്പോര്‍ട്ടുകള്‍ അപ്പപ്പോള്‍തന്നെ കാര്‍ഷിക സര്‍വ്വകലാശാലക്ക് കൈമാറേണ്ടതുമാണ്.
മുന്‍കരുതല്‍ നടപടികള്‍ ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനമായതുകൊണ്ടുതന്നെ രാജസ്ഥാനിലും മധ്യപ്രദേശിലും ചെയ്യുന്ന പോലുള്ള ഡ്രോണുകള്‍ ഉപയോഗിച്ചുള്ള കീടനാശിനി പ്രയോഗം ജനവാസകേന്ദ്രങ്ങൡ കേരളത്തില്‍ ആശാസ്യമല്ല. അതേസമയം പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ തുറസ്സായ നെല്‍വയലുകളിലും തെങ്ങിന്‍തോട്ടങ്ങളിലും മറ്റും ഡ്രോണുകള്‍ ഉപയോഗിക്കാന്‍ കഴിയും. വെട്ടുകിളി ബാധ രൂക്ഷമായി വിളകളെ നശിപ്പിക്കുന്ന ഘട്ടം വന്നാല്‍ സസ്തനികള്‍ക്ക് വിഷവീര്യം കുറവുള്ള സിന്തറ്റിക് പൈറത്രോയിഡ് വിഭാഗത്തില്‍പ്പെട്ട കീടനാശിനികള്‍ ഉപയോഗിക്കാം. ഡെല്‍റ്റാമെത്രിന്‍, ഫെന്‍വാലറേറ്റ്, ലാംടസൈഹാലോത്രിന്‍ എന്നീ കീടനാശിനികള്‍ വെട്ടുക്കിളിക്കെതിരെ ശുപാ
ര്‍ശ െചയ്യാം. ഇവ തളിക്കുന്നതിനായി ജനവാസമില്ലാത്ത പാടശേഖരങ്ങളിലും മറ്റും ഡ്രോണുകള്‍ ഉപയോഗിക്കാം. മറ്റു സ്ഥലങ്ങളില്‍ യന്ത്രവല്‍കൃത സ്‌പ്രേയറുകളും നമുക്കുപയോഗിക്കാം. ഇതിനുവേണ്ടി കേരളത്തില്‍ ലഭ്യമായിട്ടുള്ള ഡ്രോണുകളുടെയും അവയുടെ ഓപ്പറേറ്റര്‍മാരുടെയും വിവരങ്ങള്‍ ശേഖരിച്ച് വയ്‌ക്കേണ്ടതുണ്ട്. അതുപോ
െലതന്നെ യന്ത്രവല്‍കൃത സ്‌പ്രേയറുകള്‍ കൃഷിവകുപ്പിന് കീഴില്‍ എത്രയെണ്ണം ലഭ്യമാണെന്നും അവ പ്രവര്‍ത്തനക്ഷമമാണോയെന്നും കണക്കെടുത്ത് അല്ലാത്തവ അടിയന്തരമായി റിപ്പയര്‍
ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കേണ്ടതുണ്ട്. കീടനാശിനി തളിക്കേണ്ടിവരികയാണെങ്കില്‍ ഏതാണ്ട് 4000 ഏക്കര്‍ സ്ഥലത്തേക്കായി 2000 ലിറ്റര്‍ കീടനാശിനി വേണ്ടിവന്നേക്കാം.
ആര്യവേപ്പില്‍ അടങ്ങിയിട്ടുള്ള അസാഡിറാക്ടിന്‍ ഇവയെ വികര്‍ഷിക്കാന്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുള്ളതുകൊണ്ടുതന്നെ വേപ്പധിഷ്ഠിത കീടനാശിനികള്‍ ഇവക്കെതിരെ ഉപയോഗിക്കാം. വെട്ടുകിളികള്‍ ബാധിച്ചതിനോടടുത്തുള്ള ജനവാസ കേന്ദ്രങ്ങളിലും സമീപ്രപദേശങ്ങളിലെ വിളകളിലും 3000 പിപി
എം അസാഡിറാക്ടിന്‍ അടങ്ങിയിട്ടുള്ള കീടനാശിനി 5-10 മില്ലി 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാം.
വെട്ടുക്കിളി നമ്മുടെ മണ്ണില്‍ മുട്ടയിടുകയോ പെറ്റു പെരുകുകയോ ചെയ്യുകയാണെങ്കില്‍ മാത്രം മെറ്റാറൈസിയം എന്ന മിത്ര കുമിള്‍ ഉപയോഗിക്കാം. അതുപോലെതന്നെ മണ്ണിളക്കി കൊടുക്കുന്നത് വെട്ടുകിളിയുടെ മുട്ടയെ നശിപ്പിക്കാന്‍ സഹായകരമാവും
ഡേ. മധു സുബ്രഹ്മണ്യന്‍.
(കേരള കാര്‍ഷിക സര്‍വകലാശാല ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: