ന്യൂദല്‍ഹി: ഇന്ത്യയുടെ ഏറ്റവും പ്രായം കൂടിയ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ വസന്ത് റൈജി നൂറാം വയസില്‍ അന്തരിച്ചു. 1940 തുകളിലാണ് വസന്ത് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചത്്. 277 റണ്‍സും നേടി.
രഞ്ജി ട്രോഫിയില്‍ ബോംബെക്കായും ബറോഡയ്ക്കായും കളിച്ചു. 1944-45 സീസണില്‍ ബറോഡക്കായി കളിക്കുമ്പോള്‍ മഹാരാഷ്ട്രക്കെതിരെ നേടിയ 68, 53 റണ്‍സുകളാണ് വസന്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍.
ഈ വര്‍ഷം ജനുവരി ഇരുപത്തിയാറിനാണ് വസന്ത് നൂറാം ജന്മദിനം ആഘോഷിച്ചത്. സച്ചിന് ടെന്‍ഡുല്‍ക്കറും സ്റ്റീവ് വോയും ജന്മദിനാഘോഷത്തില് പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: