കിഴൂര്‍: കഴിഞ്ഞ അമ്പത് വര്‍ഷത്തിലധികമായി തീരദേശ മേഖലക്ക് ലഭ്യമാകേണ്ട സര്‍ക്കാര്‍ അനുകൂല്യങ്ങള്‍ രാഷ്ട്രീയത്തിന്റെയും, പണാധിപത്യത്തിന്റെയും കീഴ്പ്പെടുത്തലിലൂടെ തെക്കില്‍ വില്ലേജിലേക്ക് പറിച്ചു നടപ്പെടുന്നതിന്റെ അവസാന ഉദാഹരണമാണ് ചട്ടംചാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്താന്‍ ഒരു കോടി എഴുപത് ലക്ഷം രൂപ വകയിരുത്തിയതെന്നും, തീരദേശ മേഖലയെ പൂര്‍ണ്ണമായും തഴയുന്ന തല്പര കക്ഷികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുകയെഎന്നത് തീരദേശ മേഖലയിലെ ജനങ്ങള്‍ക്ക് അനിവാര്യതയായി തീര്‍ന്നിരിക്കയാണെന്നും ശ്രീകുറുംബ ഭഗവതി ക്ഷേത്ര അങ്കണത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
കഴിഞ്ഞ കുറെ വര്‍ഷമായി കിഴൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ ഉപകേന്ദ്രത്തില്‍ പ്രാഥമിക രോഗ ചികിത്സക്കോ, പ്രഷര്‍, ഷുഗര്‍, പോലുള്ള രോഗ പരിശോധന നടത്താന്‍ പോലുള്ള സൗകര്യങ്ങള്‍ പോലും ഒരുക്കാത്തത് മത്സ്യതൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമെന്നത് കൊണ്ടുള്ള അവഗണനയാണെന്നും, ഇത്തരം അവികസിത ചൂണ്ടിക്കാട്ടലുകളോടൊപ്പം നില്ക്കാന് ജനകീയ വികസന സമിതി തയ്യാറാകണമെന്നു ക്ഷേത്രാ ആചാര്യന്മാരും ഭാരാവാഹികളും ആവശ്യപ്പെട്ടു.
പിഎച്ച്സി കളനാട് ജനകീയ വികസന സമിതി ചെയര്മാന് സൈഫുദ്ദിന് കെ. മാക്കോട് വിഷയം അവതരിപ്പിച്ചു. ക്ഷേത്ര സ്ഥാനികന് കാരികാരണവര്, പാണന് കാരണവര്‍, ക്ഷേത്ര ഭാരവാഹികളായ സുരേഷ്, ശശി കെ., രാജന്, എസ്.സോമന്, ശ്രീനി, വികസന സമിതി ഭാരവാഹികളായ ഗണേഷ് അരമങ്ങാനം, ഫസല്‍ റഹ്മാന് എഫ്ആര്‍, അബ്ദുറഹിമാന് കല്ലട്ര ചളയംങ്കോട്, നിയാസ് കുന്നരിയത്ത്, സാലി കെ.എസ്.കിഴൂര്‍, താജുദ്ദീന് പടിഞ്ഞാര്‍, എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: