ആനക്കര : ആലൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി ക്വാറിയില്‍ മരിച്ച നിലയില്‍. പട്ടിത്തറ പഞ്ചായത്തിലെ ആലൂര്‍ കള്ളന്നൂര്‍ മണി-സ്വപ്ന ദമ്പതികളുടെ മകള്‍ വൃന്ദ (16) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം.
സമൂഹമാധ്യമങ്ങളില്‍ സുഹൃത്തുക്കളുമായി സംസാരിച്ചതിന് വീട്ടുകാര്‍ വഴക്കുപറഞ്ഞിരുന്നു. ഇതില്‍ മനംനൊന്ത് കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം.തൃത്താല കെ.ബി മേനോന്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ വൃന്ദ മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുകയും മറ്റൊരാളുമായി ചാറ്റിങ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെയും തുടര്‍ന്ന് രക്ഷിതാക്കാള്‍ വഴക്കുപറഞ്ഞു.
വീട്ടുകാരുമായി വഴക്കിട്ട വൃന്ദ ഏഴ് മണിയോടെ കുന്നിന്‍ മുകളിലേക്ക് ഓടിപോകുകയായിരുന്നു. മാതാപിതാക്കളും മുത്തച്ഛനും പുറകെ ഓടിയെങ്കിലും വൃന്ദയെ കണ്ടെത്താനായില്ല. നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് ക്വാറിയില്‍ മൃതദേഹം കാണപ്പെട്ടത്. എസ്‌ഐ അനീഷ് ഇന്‍ക്വസ്റ്റ് നടത്തി. സഹോദരങ്ങള്‍: ആദര്‍ശ്, ഗായത്രി, ആദിത്യന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക