പാലക്കാട്: രണ്ടുമാസമായി ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാത്തതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ ജില്ലയിലെ 108 ആംബുലന്‍സ് ജീവനക്കാരുടെ പ്രശ്നം പരിഹരിക്കാന്‍ തീരുമാനം. ഇന്നലെ കളക്ടറുടെയും ലേബറോഫീസറുടെയും നേതൃത്വത്തില്‍ ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതോടെ ജീവനക്കാര്‍ നടത്തിയ അനിശ്ചിതകാല സമരം ഇന്നലെ വൈകിട്ടോടെ പിന്‍വലിച്ചു.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിട്ട് രണ്ടുമാസമായി. ഇതുസംബന്ധിച്ച ജില്ലാ കളക്ടര്‍ക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്നാണ് വാഹനങ്ങള്‍ നിര്‍ത്തിവച്ച് സമരം നടത്തിയത്.
വൈകിട്ടോടെ നടന്ന ചര്‍ച്ചയിലാണ് പ്രശ്നങ്ങള്‍ നാലുദിവസത്തിനകം പരിഹരിക്കാമെന്നും, 15-ാം തീയതിക്ക് ശേഷം ഭക്ഷണത്തിനായി പ്രത്യേക ഫണ്ടില്‍ നിന്നും തുക അനുവദിക്കുമെന്നും കളക്ടര്‍ ഉറപ്പുനല്‍കി.
28 ആംബുലന്‍സുകളാണ് ജില്ലയില്‍ സര്‍വീസ് നടത്തുന്നത്. കൊറോണ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവന് പണയം വച്ച് എട്ടായിരത്തിലേറെ ട്രിപ്പുകളാണ് നടത്തിയിട്ടുള്ളത്. സംസ്ഥാനത്ത് തന്നെ 108 ആംബുലന്‍സ് ഏറ്റവുമധികം ട്രിപ്പ് എടുത്തതും
ശമ്പളത്തിന് പുറമേ ഇഎസ്ഐ, പിഎഫ്, ഐഡന്റിറ്റി കാര്‍ഡ്, സാലറി സ്ലിപ്പ്, ആംബുലന്‍സ് മെയിന്റനന്‍സ് തുടങ്ങി നിരവധി കാര്യങ്ങള്‍ ജീവികെഇഎംആര്ഐ എന്ന കമ്പനി നിറവേറ്റിയിട്ടില്ല.
വിഷയം കേന്ദ്രസര്‍ക്കാരിന്റെയും, അധികൃതരുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ജീവനക്കാരെ സന്ദര്‍ശിച്ച ബിജെപി ജില്ലാധ്യക്ഷന്‍ അഡ്വ.ഇ. കൃഷ്ണദാസ് ഉറപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: