കാസര്‍കോട്: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ പഠനത്തിനാവശ്യമായ സൗകര്യങ്ങളില്ലാത്തവര്ത്ത് സഹായ ഹസ്തവുമായി എബിവിപി. ടിവിയോ സ്മാര്‍ട്ട്ഫോണോ മറ്റ് സംവിധാനങ്ങളോ ഇല്ലാതെ ബുദ്ധിമുട്ടിലായ കാസര്‍കോട് നുള്ളിപ്പാടിയിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിക്ക് സ്മാര്‍ട്ട് ഫോണും, താളിപടുപ്പിലെ 9, 4 ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ടി.വിയും, എബിവിപി കാസര്‍കോട് ജില്ലാ കമ്മറ്റി വിതരണം ചെയ്തു.
എബിവിപി ജില്ലാ സെക്രട്ടറി രാഹുല്‍ ഉദയഗിരി വിദ്യാര്‍ത്ഥിനിക്ക് സ്മാര്‍ട്ട് ഫോണ്‍ കൈമാറി. എബിവിപി സംസ്ഥാന സമിതിയംഗം മോഹന്‍ ബംബ്രാണ ടി.വി കൈമാറി. ജില്ലാ സമിതിയംഗം കെ.സഞ്ചിത്, നഗര്‍ സെക്രട്ടറി സനല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: