മാനന്തവാടി: മാനന്തവാടിയില്‍ സിപിഐ സിപിഎം പോര് മുറുകുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി രണ്ട് കൂട്ടരും തമ്മില്‍ നിരന്തരം പോരിലാണ്.ജില്ലാ ആശുപത്രി വിഷയത്തില്‍ എം എല്‍ എ ക്കെതിരെ ആരോപണമുന്നയിച്ചിരിക്കുകയാണ് സിപിഐ.ജില്ലാശുപത്രിയുടെ വിഷയത്തില്‍ മാനന്തവാടിയിലെ ജനപ്രതിനിധികള്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന് കിസാന്‍സഭ ജില്ല സെക്രട്ടിയും സിപിഐ ജില്ലാ എക്സിക്യുട്ടിവ് അംഗവും ജില്ലാശുപത്രി എച്ച്എംസി മെമ്പറുമായ ജോണി മറ്റത്തിലാനി.
ജില്ലാശുപത്രിയില്‍ രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്നില്ലെന്ന് ജോണി മറ്റത്തിലാനി ആരോപിച്ചു. മാനന്തവാടി എംഎല്‍എയെ പേര് എടുത്ത് പറയതെ സിപിഐ നേതാവ് രൂക്ഷമായി വിമര്‍ശിച്ചു. ജില്ലയിലെ മൂന്ന് താലൂക്കുകളില്‍ ഏറ്റവും പരിമിതമായ ചികില്‍സ സൗകര്യം മാനന്തവാടിയിലാണ്. മാനന്തവാടി താലൂക്കിലെ ഉള്‍പ്പെടെ കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനത്ത് നിന്നും ദിനംപ്രതി നൂറ് കണക്കിന് പേര് ചികില്‍സക്ക് ആശ്രയിക്കുന്ന ജില്ലാശുപത്രിയില്‍ കോവിഡ് ആശുപത്രി എന്ന പേരില്‍ ചികില്‍സ നിഷേധിച്ചിരിക്കുകയാണ്.
മഴക്കാലം എത്തിയതോടെ ഡെങ്കിപ്പനി, വൈറല്‍ ഫീവര്‍, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ വ്യാപകമാകുവാന്‍ സാധ്യത ഏറെയാണ്. ജില്ലാശുപത്രിയില്‍ 400 ലധികം രോഗികളെ കിടത്തി ചികില്സിക്കുകയും ദിവസം അയിരത്തിലധികം ഒപി ഉണ്ടായിരുന്ന സാഹചര്യത്തില്‍ രോഗികള്‍ വീടുകളില്‍ ദുരിതമനുഭിക്കുകയാണ്. പരിമിതമായ മൂന്ന് സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക ചികില്‍സ സൗകര്യങ്ങള്‍ ഫലപ്രദമല്ല.
രോഗികള്‍ ആയിരക്കണക്കിന് രൂപ മുടക്കി മറ്റ് ആശുപതിയില്‍ പേകേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.ഏട്ട് സിഎച്ച്സികളും 23 പിഎച്ച്സികളും 274 സബ്ബ് സെന്ററുകളും ജില്ലായിലുള്ളപ്പോഴാണ് ജില്ലാശുപത്രിയില്‍ നിരക്ക് അനുഭവപ്പെട്ടിരുന്നത്. സ്കാനിങ്ങ്, ലാബ് പരിശോധന, ഓപ്പറേഷനുകളും ഇപ്പോള്‍ നടക്കുന്നില്ല. ഇവയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ ഉപയോഗിക്കാത്തതിനാല്‍ ലക്ഷക്കണക്കിന് വിലയുള്ള ഉപകരണങ്ങള്‍ നശിച്ചുപോകുമോ എന്ന ആശങ്കയും ഉണ്ട്.
കല്‍പ്പറ്റയും ബത്തേരിയും ചികില്‍സ സൗകര്യത്തിന്റെ കാര്യത്തില്‍ മുന്നിലാണ്. കോവിഡാശുപത്രിയായി മാനന്തവാടി ജില്ലാശുപത്രിയെ തിരുമാനിച്ചതും കുരങ്ങുപനിക്കുള്ള ചികില്‍സ ബത്തേരിയിലാക്കിയതും ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പാവപ്പെട്ടവരോടുള്ള വെല്ല് വിളിയാണ്. തെറ്റായതീരുമാനങ്ങള്‍ അടിച്ച് എല്പിക്കുന്ന ഉേദ്യാഗസ്ഥ തീരുമാനങ്ങള്‍ വിവേകപൂര്‍വം പരിശോധിക്കാന്‍ ജനപ്രതിനിധികള്‍ തയ്യാറാകണമെന്നും ജോണി മറ്റത്തിലാനി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: